കോട്ടയം ജില്ലയില്‍ 223 പേര്‍ക്ക് കോവിഡ് ; 221 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ജില്ലയില്‍ 223 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 221 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രാഗബാധിതരായി. പുതിയതായി 4392 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 100 പുരുഷന്‍മാരും 98 സ്ത്രീകളും 24 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

370 പേര്‍ രോഗമുക്തരായി. 2233 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 80574 കോവിഡ് ബാധിതരായി. 77741 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12382 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 29
ഏറ്റുമാനൂര്‍- 11
ചിറക്കടവ്- 10
പാമ്പാടി- 9
മാഞ്ഞൂര്‍,
കടനാട്,
വെള്ളാവൂര്‍- 8
മുത്തോലി,
അതിരമ്പുഴ- 7

അയര്‍ക്കുന്നം, പാലാ, മരങ്ങാട്ടുപിള്ളി, വെള്ളൂര്‍-6
വൈക്കം, കങ്ങഴ, വാകത്താനം, ആര്‍പ്പൂക്കര, പള്ളിക്കത്തോട്-5
പനച്ചിക്കാട്, എരുമേലി, കാഞ്ഞിരപ്പള്ളി, അകലക്കുന്നം-4
തിടനാട്, കറുകച്ചാല്‍, ഉദയനാപുരം, ചങ്ങനാശേരി, മാടപ്പള്ളി, കല്ലറ, തൃക്കൊടിത്താനം, മീനച്ചില്‍, വെച്ചൂര്‍, എലിക്കുളം, പൂഞ്ഞാര്‍-3
കുമരകം, തീക്കോയി, കുറവിലങ്ങാട്, കുറിച്ചി, ഭരണങ്ങാനം, മണര്‍കാട്, പുതുപ്പള്ളി-2

ഉഴവൂര്‍, ടി.വിപുരം, പായിപ്പാട്, തലയാഴം, തലപ്പലം, തലയോലപ്പറമ്പ്, അയ്മനം, മീനടം, വാഴൂര്‍, തിരുവാര്‍പ്പ്, ചെമ്പ്, കൂട്ടിക്കല്‍, മുണ്ടക്കയം, മറവന്തുരുത്ത്-1