നാല് ദിവസം കൊണ്ട് കോവിഡ് ചികിത്സിച്ച് ഭേദമാക്കാം; യുപി മോഡല്‍ ആയുര്‍വ്വേദ ചികിത്സയെന്ന് വാദം; കാസര്‍കോട്ടെ വ്യാജനെതിരെ ഉടന്‍ നടപടി

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കാസര്‍കോട്: നാല് ദിവസം കൊണ്ട് കോവിഡ് ചികിത്സിച്ച് ഭേദമാക്കാം എന്ന വാദവുമായി കാസര്‍കോട് ചികിത്സാസംഘം. ഉപ്പളയിലാണ് കോവിഡിന് ഫലപ്രദ ചികിത്സ ലഭ്യമാക്കുന്നു എന്ന രീതിയില്‍ രോഗികളെ കബളിപ്പിക്കുന്നത്. യുപി മോഡല്‍ ചികിത്സയാണെന്ന ബാനറും പരസ്യത്തിനായി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

യുപി മോഡല്‍ ആയുര്‍വ്വേദ ചികിത്സയാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. ഏതാനും പച്ച മരുന്നുകള്‍ പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും മന്ത്രിച്ച വെള്ളവുമാണ് കോവിഡ് മരുന്നായി നല്‍കി രോഗികളില്‍ നിന്നും കാശ് വാങ്ങുന്നത്. യുപി സ്വദേശിയായ ബിനീതാണ് വൈദ്യന്‍. ഇയാള്‍ യോഗാ ആചാര്യനാണെന്നും അവകാശപ്പെ
ടുന്നു. റെയില്‍ വേ സ്റ്റേഷന്‍ റോഡിലാണ് ചികിത്സാ കേന്ദ്രം. ഉത്തരേന്ത്യക്കാരാണ് ഈ ഭാഗത്ത് കൂടുതലും താമസിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യജ ചികിത്സയ്‌ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പറഞ്ഞിട്ടും സംസ്ഥാനത്ത് വ്യാജന്‍മാര്‍ക്ക് പഞ്ഞമില്ല. വ്യാജന്മാരെ തേടിപ്പോയി ജീവന്‍ അപകടത്തിലാക്കുന്നവരും കുറവല്ല എന്നതാണ് പരിതാപകരം. കാസര്‍കോട്ടെ വ്യാജ ചികിത്സകനെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.