കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ നേ​രി​ടു​ന്ന​തി​ൽ കേരളത്തിന് ഗു​രു​ത​ര വീ​ഴ്ചയെന്ന് കേ​ന്ദ്ര​സം​ഘം; രോ​ഗം ക​ണ്ടെ​ത്തു​ന്ന​തി​ൽ മെ​ല്ലെ​പ്പോക്ക്; മി​ക്ക ജി​ല്ല​ക​ളി​ലും വേ​ണ്ട​ത്ര പ​രി​ശോ​ധ​നാ-​നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലെന്നും റിപ്പോർട്ട്

കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ നേ​രി​ടു​ന്ന​തി​ൽ കേരളത്തിന് ഗു​രു​ത​ര വീ​ഴ്ചയെന്ന് കേ​ന്ദ്ര​സം​ഘം; രോ​ഗം ക​ണ്ടെ​ത്തു​ന്ന​തി​ൽ മെ​ല്ലെ​പ്പോക്ക്; മി​ക്ക ജി​ല്ല​ക​ളി​ലും വേ​ണ്ട​ത്ര പ​രി​ശോ​ധ​നാ-​നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലെന്നും റിപ്പോർട്ട്

സ്വന്തം ലേഖകൻ

ന്യൂ​ഡ​ൽ​ഹി: സംസ്ഥാനം കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ നേ​രി​ടു​ന്ന​തി​ൽ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യെ​ന്ന് കേ​ന്ദ്ര​സം​ഘത്തിന്റെ റിപ്പോർട്ട്.

കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ കേ​ന്ദ്ര​സം​ഘ​മാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മി​ക്ക ജി​ല്ല​ക​ളി​ലും വേ​ണ്ട​ത്ര പ​രി​ശോ​ധ​നാ-​നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ല. രോ​ഗം ക​ണ്ടെ​ത്തു​ന്ന​തി​ൽ മെ​ല്ലെ​പ്പോ​ക്കെ​ന്നും കേ​ന്ദ്ര​സം​ഘം കു​റ്റ​പ്പെ​ടു​ത്തു​ന്നു. സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​ലും വീ​ഴ്ച വ​രു​ത്തു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് വൈ​റ​സ് പ​ട​രു​ന്ന​ത്.

കേ​ര​ള​ത്തി​ലെ 90 ശ​ത​മാ​നം രോ​ഗി​ക​ളും ഇ​പ്പോ​ൾ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ത് രോ​ഗം പ​ട​രാ​ൻ കാ​ര​ണ​മാ​വു​ന്നു​വെ​ന്നാ​ണ് കേ​ന്ദ്ര​സം​ഘ​ത്തി​ൻറെ വി​ല​യി​രു​ത്ത​ൽ.

അതേസമയം, സംസ്ഥാനത്ത് ഇന്ന് സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്.

റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,79,12,151 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 108 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,211 ആയി.