ഐസോലേഷൻ വാർഡിൽ നിന്നും ചാടിപ്പോയ യുവാവ് ആശുപത്രിയിൽ തൂങ്ങിമരിച്ചു ; കോവിഡ് പരിശോധനാ ഫലം വന്നപ്പോൾ നെഗറ്റീവ്

A fabric low poly suicide rope with slipknot placed on the white concrete wall with white space on left. 3D illustration and rendered by program Blender.
Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് ഐസൊലേഷൻ വാർഡിൽ നിന്നും ചാടിപ്പോയി  യുവാവ് ആശുപത്രി മുറിയിൽ തൂങ്ങി മരിച്ചു. കൊറോണ മുക്ത മുക്തനായി ഇന്നു ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് യുവാവ് ആശുപത്രിയിൽ നിന്നും കടന്നു കളഞ്ഞത്.

ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞ ആനാട് സ്വദേശിയായ 33 കാരനായ യുവാവാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ തൂങ്ങി മരിച്ചത്. ഇയാളുടെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. കൊറോണയ്ക്ക് പറമെ അപസ്മാര രോഗമുൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇയാൾ ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ഇയാളെ തിരികെയെത്തിച്ച ശേഷം ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ സാന്ത്വനിപ്പിക്കുകയും കൗൺസലിംഗ് നൽകുകയും ചെയ്തിരുന്നു. രാവിലെ ഡിസ്ചാർജ് ചെയ്യുന്നതിനു മുൻപായി ആഹാരവും നൽകിയിരുന്നു.

വീട്ടിൽ പോയ ശേഷം കഴിക്കാനുള്ള മരുന്നുകൾ കുറിച്ചു നൽകാനായി നേഴ്‌സ് മുറിയിലെത്തിയപ്പോൾ ഇയാൾ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സുരക്ഷാ ജീവനക്കാർ ഉടനെ രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.