video
play-sharp-fill

കൊവിഡ് സുഗതകുമാരിയുടെ സ്ഥിതി അതീവ ഗുരുതരം: ന്യുമോണിയ ബാധിച്ചത് ശ്വാസകോശത്തിൽ അടക്കം; ജീവൻ രക്ഷിക്കാൻ കഠിനമായ പരിശ്രമം നടത്തി ഡോക്ടർമാർ

കൊവിഡ് സുഗതകുമാരിയുടെ സ്ഥിതി അതീവ ഗുരുതരം: ന്യുമോണിയ ബാധിച്ചത് ശ്വാസകോശത്തിൽ അടക്കം; ജീവൻ രക്ഷിക്കാൻ കഠിനമായ പരിശ്രമം നടത്തി ഡോക്ടർമാർ

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: കൊവിഡ് ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കവയത്രി സുഗതകുമാരി ടീച്ചറുടെ സ്ഥിതി അതീവ ഗുരുതരമായി. ശ്വാസകോശത്തിൽ അടക്കം ന്യുമോണിയ ബാധിച്ചതോടെയാണ് ഇവരുടെ ജീവൻ അതീവ ഗുരുതരമായിരിക്കുന്നത്.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നകവയിത്രി സുഗതകുമാരി ടീച്ചറുടെ ആരോഗ്യനില കൂടുതൽ വഷളായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറു ശതമാനം ഓക്സിജനും യന്ത്രസഹായത്തോടെ നൽകുന്നുവെങ്കിലും വളരെ കുറഞ്ഞ അളവിലാണ് ശ്വാസകോശം ഓക്സിജൻ സ്വീകരിക്കുന്നത്. ശ്വാസകോശത്തിന്റെ ഒട്ടു മുക്കാൽ ഭാഗത്തുംന്യുമോണിയ ബാധിച്ചതാണ് ഓക്സിജൻ സ്വീകരിക്കുന്നത് കുറയാൻ കാരണം. കാർഡിയോളജി, മെഡിക്കൽ, സാംക്രമിക രോഗവിഭാഗം, നെഫ്രോളജി, എൻഡോക്രൈനോളജി എന്നീ വിഭാഗങ്ങളുടെ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘത്തിന്റെ മേൽനോട്ടത്തിലാണ് ചികിത്സ നടക്കുന്നത്.

കോവിഡിന്റെ ഭാഗമായുള്ള കടുത്ത ബ്രോങ്കോ ന്യുമോണിയയ്ക്കൊപ്പം ഹൃദയം, വൃക്ക എന്നിവയുടെ പ്രവർത്തനവും തകരാറിലായതിനാൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു.സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച ഉച്ചയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.