കോവിഡ് വ്യാപനം; ചൈന അടക്കമുള്ള ആറ് രാജ്യങ്ങള്‍ വഴി വരുന്നവര്‍ക്ക് 72 മണിക്കൂര്‍ മുൻപുള്ള ആര്‍ടിപിസിആര്‍ നിര്‍ബന്ധം; വിമാനയാത്രക്കാര്‍ക്ക് നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രാലയം

Spread the love

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വിമാന യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം.

ചൈന അടക്കം കോവിഡ് വ്യാപനമുള്ള ആറ് രാജ്യങ്ങളിലൂടെ വിമാനയാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍.ടി.പി.സി.ആര്‍ റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്യണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൈന, ഹോങ്കോംഗ്, ദക്ഷിണ കൊറിയ, തായാ‌ലാന്‍ഡ്, ജപ്പാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ വഴി ഇന്ത്യയിലെത്തുന്നവര്‍ക്കാണ് പുതിയ നിബന്ധന ബാധകം. നേരത്തെ ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് മാത്രമേ ആര്‍.ടി.പി.സി.ആ‍ര്‍ നിര്‍ബന്ധമാക്കിയിരുന്നുള്ളൂ.

യാത്രയ്ക്ക് 72 മണിക്കൂര്‍ മുൻപെടുത്ത ആര്‍,.ടി.പി.സി,ആ‍ര്‍ റിപ്പോര്‍ട്ടാണ് അപ്‌ലോഡ് ചെയ്യേണ്ടത്.

ജനുവരിയില്‍ കോവിഡ് കേസുകള്‍ ഉയരാനുള്ള സാദ്ധ്യത നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ നിബന്ധന.