video
play-sharp-fill

സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചു ; ശനിയും ഞായറും ആവശ്യ സർവീസുകൾ മാത്രം ; ശനിയാഴ്ച എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി : നിയന്ത്രണങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചു ; ശനിയും ഞായറും ആവശ്യ സർവീസുകൾ മാത്രം ; ശനിയാഴ്ച എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി : നിയന്ത്രണങ്ങൾ ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രമായിരിക്കും അനുമതി.

ഇതോടൊപ്പം ശനിയാഴ്ച എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. വേനൽ ക്യാമ്പുകൾ നടക്കുന്നുണ്ടെങ്കിൽ ഒഴിവാക്കണമെന്നും സർക്കാർ നിർദേശിച്ചു. വരുന്ന രണ്ടാഴ്ചയായിരിക്കും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെയുള്ളവയ്ക്ക് നേരത്തെ അനുമതി തേടി കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് അനുമതി നൽകും. പുതിയതായി രജിസ്റ്റർ ചെയ്യുന്നവർക്ക് അനുമതി ഉണ്ടായിരിക്കില്ല.

വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും നടക്കുക. ട്യൂഷൻ ക്ലാസുകൾ പ്രവർത്തിക്കുന്നത് കർശനമായി നിയന്ത്രിക്കും. ഹോസ്റ്റലുകളിൽ കൊവിഡ് മാർഗ നിർദേശങ്ങൾ പാലിക്കണം.

ബീച്ചുകളിലും പാർക്കുകളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് പൊലീസിന്റെ കർശന നിരീക്ഷണം ഉണ്ടാകും. അതിഥി തൊഴിലാളികൾക്ക് വേണ്ടി പ്രത്യേകം വാക്‌സിനേഷൻ ക്യാമ്പ് നടത്തും.

മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് പുതിയ തീരുമാനം. ഒപ്പം എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്താനും തീരുമാനമായി.