സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് കാരണം അലംഭാവവും വിട്ടുവീഴ്ചയും ; കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വയം വിമർശനം നടത്തി മുഖ്യമന്ത്രി രംഗത്ത്

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് കാരണം അലംഭാവവും വിട്ടുവീഴ്ചയും ; കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വയം വിമർശനം നടത്തി മുഖ്യമന്ത്രി രംഗത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിരോധ പ്രവർത്തനങ്ങളിൽ ഉണ്ടായ അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇടയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ മുഖേനെ നടത്തുന്നതിനിടയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കാര്യം കുറ്റസമ്മതത്തോടെ എല്ലാവരും ഓർക്കണം. ക്വാറന്റൈൻ, , ശാരീരിക അകലം എന്നിവയിൽ ഗൗരവം കുറഞ്ഞു. ഇനിയും പരാതികൾ ഉയർന്നാൽ ഇനി കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രതിദിന കൊവിഡ് കേസുകൾ തുടർച്ചയായി ആയിരം കടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ കർശന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്‌.

സാമൂഹിക അകലവും നിരീക്ഷണവും കൃത്യമായി പാലിക്കാതെ വന്നതോടെ സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ആകെ കൊവിഡ് കേസുകളുടെ 70 ശതമാനം വരെ സമ്പർക്കത്തിലൂടെയാവുന്ന അവസ്ഥയുണ്ടായിരുന്നു.

അതേസമയം സംസ്ഥാനത്ത് വൈറസ് ബാധിച്ച് ഇന്ന് മാത്രം രണ്ട് പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. കോഴിക്കോട് കക്കട്ടിൽ സ്വദേശി മരയ്ക്കാർ കുട്ടിയും കാസർകോട് ഉപ്പള സ്വദേശി വിനോദ് കുമാറുമാണ് മരിച്ചത്.