
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം 3395 ആക്ടിവ് കോവിഡ് കേസുകളാണ് നിലവില്‍ ഇന്ത്യയില്‍ ഉള്ളത്.
കേരളത്തിലാണ് ഏറ്റവും കൂടൂതല്‍ രോഗികള്‍ ഉള്ളത്. 1336 ആക്ടിവ് കോവിഡ് കേസുകളാണ് കേരളത്തില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വർധനവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4 കോവിഡ് മരണമാണ് ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കേന്ദ്രം നിർദ്ദേശം നല്‍കി.
ആവശ്യമായ കിടക്കകളും. മരുന്നുകളും, വാക്സിനുകളും, ഓക്സിജനും സജ്ജമാക്കണമെന്നാണ് നിർദ്ദേശം. മറ്റു രോഗങ്ങള്‍ ഉള്ളവർ പൊതുഇടങ്ങളില്‍ മാസ്ക് ധരിക്കണമെന്നും നിർദ്ദേശം നല്‍കി.