video
play-sharp-fill
കേരളത്തിൽ കോവിഡിന്റെ രണ്ടാം തരംഗം : രോഗികളുടെ എണ്ണം പതിനായിരം കടന്നേക്കാമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് ; ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയാലും ആർ.ടി.പി.സി.ആർ പരിശോധന നടത്താൻ നിർദ്ദേശം

കേരളത്തിൽ കോവിഡിന്റെ രണ്ടാം തരംഗം : രോഗികളുടെ എണ്ണം പതിനായിരം കടന്നേക്കാമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് ; ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയാലും ആർ.ടി.പി.സി.ആർ പരിശോധന നടത്താൻ നിർദ്ദേശം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ച് ഒരു വർഷം പിന്നിട്ടും കോവിഡ് വ്യാപനത്തിന്റെ ആശങ്കയിലാണ് കേരളം. വോട്ടെടുപ്പിന് ശേഷം കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ആശങ്കയിലാണ് കേരളം.

കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിന് മുകളിൽ പോയേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. രോഗികളുടെ എണ്ണം ഉയരുന്നതിനൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുമെന്ന ആശങ്കയും ആരോഗ്യവിദ്ഗധർ പങ്കുവയ്ക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 4553 പേർക്കാണ്. ഇതോടൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നിട്ടുണ്ട്. 6.81% ആണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അഞ്ചുശതമാനത്തിന് മുകളിൽ പോകുന്നത് രോഗവ്യാപനം കൂടുന്നുവെന്നാണ് സൂപ്പിപ്പിക്കുന്നത്.

രോഗവ്യാപനം വർദ്ധിച്ചതോടെ പരിശോധനകളുടെ എണ്ണം വർആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.രോഗലക്ഷണങ്ങൾ ഉള്ളവർ തന്നെ ഉടൻ പരിശോധന നടത്തണം. ആന്റിജൻ പരിശോധനയിൽ റിസൾട്ട് നെഗറ്റീവ് ആയാവർക്ക് ആർടിപിസിആർ പരിശോധനയും നിർബന്ധമാക്കിയിട്ടുണ്ട്.

രോഗ വ്യാപനം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ കോവിഡ് ചികിത്സാ സൗകര്യങ്ങൾ കൂടുതൽ സജ്ജമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

രോഗവ്യാപനം കണ്ടെത്തിയാൽ ജില്ലാ ഭരണകൂടങ്ങൾക്ക് കണ്ടെയ്ൻമെന്റ് മേഖലകൾ പ്രഖ്യാപിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. പൊതു ഇടങ്ങളിൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.