video
play-sharp-fill

മരുന്ന്‌ കഴിച്ചാലും ആഴ്‌ചകളോളം  നീണ്ടുനില്‍ക്കുന്ന ചുമ; കാലുകള്‍ ചുവന്ന്‌ തിണര്‍ത്ത്‌ നീര്‍ക്കെട്ടും വേദനയും; ആശങ്കയായി കോവിഡും കുഴഞ്ഞുവീണ്‌ മരണങ്ങളും;സംസ്ഥാനത്ത് രോഗം ബാധിച്ച ഭൂരിപക്ഷം പേരിലും പാര്‍ശ്വഫലങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തൽ; പഠനം വേണമെന്നാവശ്യം

മരുന്ന്‌ കഴിച്ചാലും ആഴ്‌ചകളോളം നീണ്ടുനില്‍ക്കുന്ന ചുമ; കാലുകള്‍ ചുവന്ന്‌ തിണര്‍ത്ത്‌ നീര്‍ക്കെട്ടും വേദനയും; ആശങ്കയായി കോവിഡും കുഴഞ്ഞുവീണ്‌ മരണങ്ങളും;സംസ്ഥാനത്ത് രോഗം ബാധിച്ച ഭൂരിപക്ഷം പേരിലും പാര്‍ശ്വഫലങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തൽ; പഠനം വേണമെന്നാവശ്യം

Spread the love

കൊല്ലം: കോവിഡ്‌ ബാധിച്ച ഭൂരിപക്ഷം പേരിലും പാര്‍ശ്വഫലങ്ങള്‍ വര്‍ധിക്കുന്നതായി ആശങ്കയുയര്‍ന്നിട്ടും ശാസ്‌ത്രീയപഠനം നടത്താതെ ആരോഗ്യവകുപ്പ്‌.

50 വയസില്‍ താഴെയുള്ളവരും ആരോഗ്യമുള്ളവരുമായ യുവാക്കള്‍ കുഴഞ്ഞുവീണ്‌ മരിക്കുന്ന സംഭവങ്ങള്‍ കോവിഡിന്‌ മുൻപ് താരതമ്യേന കുറവായിരുന്നെന്ന്‌ ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത്തരം സാഹചര്യങ്ങള്‍ വിശദീകരിക്കാനാവാതെ ഡോക്‌ടര്‍മാരും കുഴങ്ങുന്നു.

മരുന്ന്‌ കഴിച്ചാലും ആഴ്‌ചകളോളം ചുമ നീണ്ടുനില്‍ക്കുന്നതാണു പലരുടെയും അനുഭവം. ചിലരില്‍ കാലുകള്‍ ചുവന്ന്‌ തിണര്‍ത്ത്‌ നീര്‍ക്കെട്ടും വേദനയുമുണ്ടാകുന്നു. പ്രമേഹരോഗികളിലാണു സാധാരണയായി സെല്ലുലൈറ്റിസ്‌ ഉണ്ടാകുന്നത്‌. എന്നാല്‍, ഇപ്പോഴത്‌ പ്രമേഹമില്ലാത്തവരിലും ഉണ്ടാകുന്നു. കോവിഡ്‌ ബാധിച്ചവരില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണു കൂടുതല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാക്കളിലെ പെട്ടെന്നുള്ള മരണത്തിന്റെ കാരണത്തെക്കുറിച്ചു ഡല്‍ഹി എയിംസ്‌ പഠനം നടത്തിയിരുന്നു. കോവിഡ്‌ കാലത്തിനു മുൻപും ശേഷവുമെന്നു താരതമ്യപ്പെടുത്തിയായിരുന്നു പഠനം. കോവിഡിനുശേഷം യുവാക്കളില്‍ വര്‍ധിച്ചുവരുന്ന മരണനിരക്കിനെക്കുറിച്ച്‌ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍) പഠനം നടത്തി.

കോവിഡ്‌ മൂലം ആശുപത്രിയിലായവര്‍, കഠിനമായ ശാരീരികാധ്വാനത്തില്‍ ഏര്‍പ്പെടുന്നവര്‍, മരണത്തിനു മുൻപുള്ള 48 മണിക്കൂറിനുള്ളില്‍ അമിതമായി മദ്യപിച്ചവര്‍, ലഹരി അമിതമായി ഉപയോഗിക്കുന്നവര്‍ തുടങ്ങിയവരിലാണ്‌ മരണസാധ്യത കൂടുതലെന്നാണ്‌ രണ്ടുവര്‍ഷം നീണ്ട പഠനത്തില്‍ ഐ.സി.എം.ആര്‍. കണ്ടെത്തിയത്‌. 2021 ഒക്‌ടോബര്‍ മുതല്‍ 2023 മാര്‍ച്ച്‌ 31 വരെ 18-45 പ്രായക്കാരിലായിരുന്നു പഠനം.

കോവിഡിനുശേഷം മനുഷ്യശരീരത്തിലുണ്ടായ മാറ്റങ്ങള്‍ മരണകാരണമാകുന്നുണ്ടോയെന്ന്‌ ഗവേഷകര്‍ പരിശോധിച്ചു. ഹൃദയസ്‌തംഭനം, ശ്വാസകോശപ്രശ്‌നങ്ങള്‍ എന്നിവയാണ്‌ കോവിഡ്‌ വാക്‌സിനാണ്‌ വില്ലനെന്ന തരത്തിലുള്ള പ്രചാരണം അടിസ്‌ഥാനരഹിതമാണെന്നും ഐ.സി.എം.ആര്‍. വ്യക്‌തമാക്കി.