video
play-sharp-fill
സ്കൂളുകളിൽ കുട്ടികൾക്ക് കോവിഡ് പടരുന്നു;  അടയ്ക്കാൻ തയ്യാറാകാതെ സർക്കാർ; സ്കൂളുകൾ കോവിഡ് വിതരണ ഫാക്ടറികളോ

സ്കൂളുകളിൽ കുട്ടികൾക്ക് കോവിഡ് പടരുന്നു; അടയ്ക്കാൻ തയ്യാറാകാതെ സർക്കാർ; സ്കൂളുകൾ കോവിഡ് വിതരണ ഫാക്ടറികളോ

സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായിട്ടും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കുന്നതിനെരെ പരാതി വ്യാപകം. ഹാജര്‍ നില നാല്‍പ്പത് ശതമാനത്തില്‍ താഴെയായാല്‍ അടച്ചിടാനുള്ള തീരുമാനം പ്രധാന അധ്യാപകര്‍ക്ക്. എന്നാൽ തീരുമാനം സര്‍ക്കാരെടുക്കട്ടെ എന്ന നിലപാടിലാണ് അധ്യാപകർ. ഇതിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.

സ്കൂളുകളില്‍ ഹാജര്‍ നില നാല്‍പ്പത് ശതമാനത്തില്‍താഴെയായാല്‍ അടച്ചിടാനുള്ള തീരുമാനം പ്രധാന അധ്യാപകര്‍ക്ക് കൊക്കൊള്ളാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

പല സ്കൂളുകളിലും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് വ്യാപകമായി ബാധിക്കുന്നുണ്ട്. എന്നിട്ടും സ്കൂള്‍ അടക്കാനുള്ള തീരുമാനം പ്രധാന അധ്യാപകര്‍ സ്വീകരിക്കുന്നില്ല എന്നാണ് അധ്യാപകരുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ചങ്ങനാശേരിയിലെ സ്കൂളുകളിൽ 10,11,12 ക്ലാസുകൾ ഓഫ് ലൈനായും ഒന്നു മുതൽ 9 വരെ ഓമ്‍ലൈൻ ക്ലാസുകൾ നടത്തണമെന്ന് ഉത്തരവ് വന്നതിനുശേഷവും യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. അധ്യാപകരും, വിദ്യാർത്ഥികളും സാമൂഹിക അകലമോ, മാസ്കോ ശരിയായ രീതിയ്ൽ ഉപയോ​ഗിക്കുന്നില്ല. സംസ്ഥാനത്തെ സ്കൂളുകൾ കോവിഡ് വിതരണ ഫാക്ടറികളായി മാറിയിരിക്കുന്നു.

സ്കൂള്‍ അടക്കാനുള്ള തീരുമാനം വളരെ പ്രധാനപ്പെട്ടതാണ് അത് വിദ്യാഭ്യാസ വകുപ്പാണ് കൈക്കൊള്ളേണ്ടത് എന്നാണ് പ്രധാന അധ്യാപകരില്‍ ഭൂരിപക്ഷത്തിന്റേയും നിലപാട്.

കോവിഡ് നിയന്ത്രണമില്ലാതെ പടരുന്നതിനാല്‍ തിരുവനന്തപുരം ജില്ല സി കാറ്റഗറിയിലേക്ക് മാറി. എന്നിട്ടും പതിനൊന്നാം ക്ലാസ് ഓണ്‍ലൈനാക്കി 10, 12 ക്ലാസുകള്‍ തുടരാനാണ് തീരുമാനം. മാത്രമല്ല എല്ലാ അധ്യാപകരും സ്കൂളില്‍ഹാജരാകുകയും വേണം. മറ്റ് ജില്ലകളില്‍ 10,11,12 ക്ലാസുകള്‍ പ്രവര്‍ത്തിക്കും.

തിരുവനന്തപുരം ജില്ലയില്‍ കോളജുകളില്‍ അവസാന സെമസ്റ്റുകാര്‍മാത്രം വന്നാല്‍മതി. എന്നാല്‍ മറ്റ് ജില്ലകളില്‍ ഡിഗ്രി, പിജി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളും അധ്യാപകരും കോളജുകളിലെത്തണം.