play-sharp-fill
കൊവിഡ് പരിശോധനയുടെ പേരിൽ സ്വകാര്യ ലാബുകളിൽ നടക്കുന്നത് വൻ തട്ടിപ്പോ..?  ഡി.ഡി.ആർ.സി ലാബിൽ ഒരേ സാമ്പിൾ പരിശോധിച്ചപ്പോൾ ലഭിച്ചത് രണ്ടു ഫലം; ആദ്യം നെഗറ്റീവും അരമണിക്കൂർ കഴിഞ്ഞപ്പോൾ പോസിറ്റീവും: ഏതാണ് യഥാർത്ഥ ഫലമെന്നറിയാതെ അന്തംവിട്ട് രോഗി

കൊവിഡ് പരിശോധനയുടെ പേരിൽ സ്വകാര്യ ലാബുകളിൽ നടക്കുന്നത് വൻ തട്ടിപ്പോ..? ഡി.ഡി.ആർ.സി ലാബിൽ ഒരേ സാമ്പിൾ പരിശോധിച്ചപ്പോൾ ലഭിച്ചത് രണ്ടു ഫലം; ആദ്യം നെഗറ്റീവും അരമണിക്കൂർ കഴിഞ്ഞപ്പോൾ പോസിറ്റീവും: ഏതാണ് യഥാർത്ഥ ഫലമെന്നറിയാതെ അന്തംവിട്ട് രോഗി

തേർഡ് ഐ ബ്യൂറോ

മുണ്ടക്കയം: കൊവിഡ് പരിശോധനയുടെ പേരിൽ ലാബുകൾ നടത്തുന്നത് വൻ തട്ടിപ്പെന്നു വ്യക്തമാകൂന്നു. കഴിഞ്ഞ ദിവസം മുണ്ടക്കയത്തെ ഡി.ഡി.ആർ.സി ലാബിൽ നിന്നും പുറത്തു വന്ന കൊവിഡ് പരിശോധനാ ഫലമാണ് ഞെട്ടിക്കുന്നത്. ഒരേ സാമ്പളിൽ നിന്നും അരമണിക്കൂർ വ്യത്യാസത്തിൽ പുറത്തു വന്നത് രണ്ട് ഫലമാണ്. ആദ്യം നെഗറ്റീവാണ് എന്നു പുറത്തു വന്ന ഫലം പിന്നീട് പോസിറ്റീവായി.

കഴിഞ്ഞ ദിവസമാണ് മുണ്ടക്കയം  സ്വദേശിയായ യുവാവ് ജനറൽ ആശുപത്രിയ്ക്കു സമീപത്തെ ഡി.ഡി.ആർ.സിയിൽ കോവിഡ് പരിശോധിക്കുന്നതിനായി  എത്തിയത്.  26 ന് വൈകിട്ട് നാലിനാണ് ഡി.ഡി.ആർ.സിയിൽ എത്തി സാമ്പിൾ പരിശോധനയ്ക്കായി നൽകിയയത്. പിറ്റേന്ന് വൈകിട്ട് 09.47 ന് ലഭിച്ച ആദ്യ ഫലത്തിൽ ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

എന്നാൽ, അരമണിക്കൂറിനു ശേഷം 10.21 ന്  എത്തിയ പരിശോധനാ ഫലത്തിൽ ഇദ്ദേഹത്തിന്റെ ഫലം പോസിറ്റീവായി. ഈ രണ്ട് റിസൾട്ടും ഒരേ സാമ്പിളിൽ നിന്നുള്ളതാണ്. ഇതാണ് റിസൾട്ടിനകത്തെ തട്ടിപ്പ് പുറത്ത് വരാൻ കാരണം. ഇതേ തുടർന്നു ഡി.ഡി.ആർ.സി അധികൃതരെ യുവാവ് ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. ഇതേ തുടർന്നു ആരോഗ്യ വകുപ്പ് അധികൃതർക്ക് അടക്കം പരാതി നൽകാൻ ഒരുങ്ങുകയാണ് യുവാവും കുടുംബവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group