കോവിഡിന് ശേഷം കോടികൾ ഒഴുകി ശബരിമല; നടവരവ് ഇതുവരെ 222 കോടിയും കാണിക്കയായി 70 കോടിയും ; ഇതുവരെ 30 ലക്ഷം തീര്‍ഥാടകര്‍ ദർശനം നടത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: ശബരിമലയില്‍ നടവരവ് 222 കോടി കവിഞ്ഞു. 222,98,70,250 രൂപയാണ് ഇതുവരെ നട വരവായി ലഭിച്ചത്. കൃത്യമായി പറഞ്ഞാല്‍ ഇതുവരെ 222 കോടി 98, 70, 250 രൂപ നടവരവായി ലഭിച്ചതായി ദേവസ്വം കണക്കുകള്‍ വ്യക്തമാക്കുന്നു. 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാല തീര്‍ഥാടനം നാളെ അവസാനിക്കാനിരിക്കേയാണ് കണക്ക്.

ശബരിമലയില്‍ ഇതുവരെ 30 ലക്ഷം തീര്‍ഥാടകര്‍ എത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ അറിയിച്ചു. നടവരവായി 222 കോടിയും കാണിക്കയായി 70 കോടിയും ലഭിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലകാലം തുടങ്ങിയത് മുതല്‍ ശബരിമലയില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഒരു ദിവസം ഒരുലക്ഷത്തിലധികം ഭക്തര്‍ ദര്‍ശനത്തിന് എത്തുന്ന സ്ഥിതിയാണ് ഉണ്ടായത്.

തിരക്ക് അനിയന്ത്രിതമായതോടെ, ഭക്തരുടെ സുരക്ഷ കണക്കിലെടുത്ത് ഹൈക്കോടതി വരെ ഇടപെട്ടു. തുടര്‍ന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്താനും വെര്‍ച്വല്‍ ക്യൂവിലൂടെ വരുന്ന ഭക്തരുടെ എണ്ണം നിയന്ത്രിക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.