video
play-sharp-fill

കേരളത്തിലും കൊറോണ ബാധിതരെ പരിചരിക്കാൻ റോബോട്ടുകൾ…! ഐസോലേഷൻ വാർഡുകളിൽ ഇനി നൈറ്റിംഗൽ -19 ഭക്ഷണവും മരുന്നും നൽകും

കേരളത്തിലും കൊറോണ ബാധിതരെ പരിചരിക്കാൻ റോബോട്ടുകൾ…! ഐസോലേഷൻ വാർഡുകളിൽ ഇനി നൈറ്റിംഗൽ -19 ഭക്ഷണവും മരുന്നും നൽകും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോകത്ത് ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ചൈനയിലെ വുഹാനിൽ രോഗികളുടെയടുത്ത് ഭക്ഷണമെത്തിച്ച റോബോട്ടുകൾ നമ്മെ അത്ഭുതപ്പെടുത്തിയിരുന്നു.

മറ്റ് രോഗങ്ങളെ അപേക്ഷിച്ച് വൈറസ് വ്യാപനമുണ്ടാകുന്നതിനാൽ പി.പി.ഇ. കിറ്റുൾപ്പെടെ ധരിച്ച് മാത്രമേ കൊറോണ ബാധിതരുടെ അടുത്ത് എത്താനായി സാധിക്കുകയുള്ളൂ. ഈയൊരു സാഹചര്യത്തിലാണ് റോബോട്ട് ലോകരാജ്യങ്ങളിൽ ശ്രദ്ധ നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൈനയിലാകാമെങ്കിൽ നമുക്കും ആകാമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് കേരളവും. കൂടുതൽ പോസിറ്റീവ് കേസുകളുള്ള കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററിലാണ് ആരോഗ്യ പ്രവർത്തകരെ സഹായിക്കാനായി റോബോട്ടും രംഗത്തെത്തിയത്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കണ്ണൂർ ചെമ്പേരി വിമൽജ്യോതി എഞ്ചിനീറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് കൊറോണ വൈറസ് ബാധിതരെ പരിചരിക്കാനായി ‘നെറ്റിംഗൽ19’ രൂപകൽപന ചെയ്തത്.

ചൈനയേക്കാൾ വെല്ലുന്ന സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ചൈനയിൽ ഭക്ഷണവും മരുന്നും മാത്രം നൽകാനാണ് റോബോട്ടിനെ ഉപയോഗിച്ചത്. എന്നാൽ ഇതിൽ ഘടിപ്പിച്ച പ്രത്യേക ഡിസ്‌പ്ലേയിലൂടെ ജീവനക്കാരുമായോ ബന്ധുക്കളുമായോ കണ്ട് സംസാരിക്കാവുന്ന രീതിയിലാണ് റോബോട്ടിനെ നിർമ്മിച്ചിരിക്കുന്നത്.

6 പേർക്കുള്ള ഭക്ഷണവും വെള്ളവും അല്ലെങ്കിൽ 25 കിലോഗ്രാം ഭാരം വരെ കൊണ്ടുപോകാനുള്ള ശേഷി ഈ റോബോട്ടിനുണ്ട്. റിമോട്ട് കൺട്രോളിലൂടെ ഒരു കിലോമീറ്ററോളം റോബോട്ടിനെ നിയന്ത്രിക്കാനും സാധിക്കും.

ഓരോ തവണത്തെ യാത്രയ്ക്ക് ശേഷവും റോബോട്ടിനെ അണുവിമുക്തമാക്കിയതിന് ശേഷമാണ് വീണ്ടും ഉപയോഗിക്കുന്നത്.

ഈ സംവിധാനത്തിന്റെ പ്രവർത്തനോദ്ഘാടനം റോബോട്ടിന്റെ വീഡിയോ സംവിധാനം വഴി തിരുവനന്തപുരത്ത് നിന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. കോവിഡ് ബാധിച്ച ചെറുവാഞ്ചേരിയിലെ കുടുംബാഗങ്ങളുമായി റോബോട്ട് വഴി മന്ത്രി സംസാരിച്ചു. അവർക്ക് ആത്മവിശ്വാസം നൽകുകയും മികച്ച ചികിത്സ ഉറപ്പു വരുത്തിയതായി അറിയിക്കുകയും ചെയ്തു.

ചടങ്ങിൽ കണ്ണൂർ ജില്ല മെഡിക്കൽ ഓഫീസർ ഡോ. നാരായണ നായിക്, ജില്ല പ്രോഗ്രാം മാനേജർ ഡോ. ലതീഷ്, ജില്ല സർവയലൻസ് ഓഫീസർ ഡോ. ഷാജ്, ജില്ലാ കോവിഡ് സെന്റർ നോഡൽ ഓഫീസർ ഡോ. അജിത്കുമാർ എന്നിവർ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററിൽ നിന്നും പങ്കെടുത്തു.