play-sharp-fill
കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; പന്ത്രണ്ട് ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി

കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; പന്ത്രണ്ട് ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി

സ്വന്തം ലേഖകൻ
ന്യൂഡൽഹി: കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. 12 ട്രെയിന്‍ സര്‍വ്വീസുകളാണ് റദ്ദാക്കിയത്.

വാരാന്ത്യങ്ങളിലാണ് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുള്ളത്. ശനി(15.1.22), ഞായര്‍ (16.1.22) ദിവസങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍നിന്ന് പുറപ്പെടുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്.


തിരുവനന്തപുരം ഡിവിഷന്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1) നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ് (no.16366).

2) കോട്ടയം-കൊല്ലം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06431).

3) കൊല്ലം-തിരുവനന്തപുരം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06425)

4) തിരുവനന്തപുരം-നാഗര്‍കോവില്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06435)

പാലക്കാട് ഡിവിഷന്‍

1) ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06023)

2) കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06024)

3) കണ്ണൂര്‍-മംഗളൂരു അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06477).

4) മംഗളൂരു-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06478)

5) കോഴിക്കോട്-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06481).

6) കണ്ണൂര്‍-ചെറുവത്തൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06469)

7) ചെറുവത്തൂര്‍-മംഗളൂരു അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06491)

8) മംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ് (no.16610)