video
play-sharp-fill

ഹൊ… അതൊരു ഒന്നൊന്നര ഞായറാഴ്ചയായിരുന്നു..! കേരളത്തെ വിറപ്പിച്ച കൊവിഡിന് തുടക്കമിട്ട ആ ഞായറാഴ്ചയെപ്പറ്റി ഓർത്തെടുത്ത് ആരോഗ്യ പ്രവ്രർത്തക; ഞെട്ടിക്കുന്ന ഓർമ്മകൾ വൈറൽ ഫെയ്‌സ്ബുക്ക് കുറിപ്പായി

ഹൊ… അതൊരു ഒന്നൊന്നര ഞായറാഴ്ചയായിരുന്നു..! കേരളത്തെ വിറപ്പിച്ച കൊവിഡിന് തുടക്കമിട്ട ആ ഞായറാഴ്ചയെപ്പറ്റി ഓർത്തെടുത്ത് ആരോഗ്യ പ്രവ്രർത്തക; ഞെട്ടിക്കുന്ന ഓർമ്മകൾ വൈറൽ ഫെയ്‌സ്ബുക്ക് കുറിപ്പായി

Spread the love

തേർഡ് ഐ ബ്യൂറോ

കോന്നി: കൊവിഡ് എന്ന മഹാമാരി കേരളത്തിൽ ആദ്യമായി കാല് കുത്തിയത് റാന്നിയിലെ ഒരു കുടുംബത്തിലൂടെയായിരുന്നു. പിന്നീട് കേരളം മുഴുവൻ പടർന്നു പിടിച്ചെങ്കിലും, ആ കുടുംബത്തിനും നാടിനും അന്ന് മഹാമാരി നൽകിയ ഭീതി തെല്ലും ചെറുതല്ല. ആ കുടുംബത്തെ സാമൂഹ്യമാധ്യമങ്ങളിലൂടെ അടക്കം കടന്നാക്രമിക്കുകയായിരുന്നു പലരും ചെയ്തത്. കൊവിഡ് എന്ന മഹാമാരിയ കേരളത്തെ വിറപ്പിച്ചിട്ട് കൃത്യം ഒരു വർഷമാകുമ്പോൾ അന്ന് ആരോഗ്യ സംഘത്തിനൊപ്പമുണ്ടായിരുന്ന ആരോഗ്യ പ്രവർത്തക ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ് ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. ആ കുറിപ്പ് ഇങ്ങനെ

അന്നൊരു ഞായറാഴ്ച, അവധി ദിവസമാണ്. പ്രത്യേകിച്ച് പരിപാടികളൊന്നുമില്ല. വീട്ടിൽ വെറുതേ നടക്കുന്നു. ഒരു 11 മണി ആയപ്പോഴേക്കും ഫോണിൽ നിലക്കാത്ത മെസേജുകളുടെയും ഫോൺ കോളുകളുടെയും ബഹളം. റൂമിൽ വന്ന് ഫോൺ നോക്കി. ഷോക്കിംഗ് ന്യൂസ്. ‘പത്തനംതിട്ട ജില്ലയിൽ 5 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു ‘. ആരൊക്കെയോ വിളിക്കുന്നു. സംഭവം ശരിയാണ്, ചാനലുകളെല്ലാം ബ്രേക്കിംഗ് പോകുന്നു. പെട്ടെന്ന് ഓഫീസറിന്റെ കോൾ വരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹലോ… കാര്യങ്ങളൊക്കെ അറിഞ്ഞോ മുബീനേ? ഉച്ച കഴിഞ്ഞ് മന്ത്രിമാർ വരുന്നുണ്ട്. ഒന്ന് ഓഫീസ് വരെ എത്തണം. ബാക്കിയുള്ളവരെ കുടെ വിളിച്ചോളൂ… (ഇതായിരുന്നു ഉള്ളടക്കം )അറിഞ്ഞു സർ

എല്ലാവരെയും വിളിച്ചു പറയാം. എത്രയും വേഗം എത്താം സർ. (ഗ്യാപ്പില്ലാത്ത നെഞ്ചിടിപ്പോടെ ഫോൺ വെച്ചു)

കുറച്ച് നേരത്തേക്ക് ആകെ ഒരു മന്ദത. ജനുവരി മുതൽ കോവിഡിനെ പറ്റി കേട്ടറിവുണ്ട്. വാർത്തകൾ സമൂഹത്തിലേക്ക് എത്തിക്കുന്നുണ്ടെന്നല്ലാതെ ഇതിനേപ്പറ്റി ഒരു കുന്തവും അറിയില്ല. കൂടുള്ളവരെ ഒക്കെ വിളിച്ച് കാര്യം പറഞ്ഞു. എല്ലാവരും വേഗം എത്താമെന്നായി. ശടപടേന്ന് റെഡിയായി കിട്ടിയ ബസിന് ചാടിക്കേറി. ബസിലെല്ലാം വളരെ ഗൗരവത്തിൽ കോവിഡിനെ പറ്റിയും ഇറ്റലി കുടുംബത്തെ പറ്റിയും ചർച്ചയാണ്. മനസിൽ തോന്നുന്നതും, ആരോ പറഞ്ഞു കേട്ടതുമായ നിരവധി കഥകൾ പൊടിപ്പും തൊങ്ങലും പിടിപ്പിച്ച് യാത്രയിൽ അങ്ങോളമിങ്ങോളം കേൾക്കുന്നുണ്ട്. ഒന്നിനേം മൈന്റ് ചെയ്യാൻ സമയമില്ല. ഫോണിൽ തിരക്കിട്ട എന്തൊക്കെയോ പണിയിൽ ഞാൻ മുഴുകി. ബസ് പത്തനംതിട്ടയിലെത്തി. നട്ടുച്ച വെയിലത്ത് ബസ് സ്റ്റോപ്പിലിറങ്ങി നടപ്പ് തുടങ്ങി.

ഓരോരുത്തരെയും വിളിച്ച് വന്നോ എന്നന്വേഷിച്ചു. ഓഫീസറും ശ്രീജി ചേച്ചിയും ഹരിയും രതീഷ് ചേട്ടനും എത്തിയിട്ടുണ്ട്. ഓരോരുത്തർക്കും വാർത്ത ചെയ്യാൻ കുറേ ഡീറ്റെയിൽസ് കിട്ടി. പണിപ്പെട്ട തിരക്കിലാണ് എല്ലാവരും. കളക്ടറേറ്റിൽ വണ്ടികളുടെ ബഹളം. ഓരോ മണിക്കൂറുകൾക്ക് ഇടയിലും ഓരോ മീറ്റിങ്ങുകൾ വിളിച്ചു ചേർക്കുന്നു. ങജ, ങഘഅ മാർ, കളക്ടർ, ഉങഛ എല്ലാവരുമുണ്ട്. എല്ലാ ആശുപത്രി സൂപ്രണ്ടുമാരെയും വിളിച്ചു ചേർത്ത് അടിയന്തര യോഗം ചേർന്നു. ആവശ്യമായ നിർദേശങ്ങൾ നൽകുന്നു. ഡീറ്റെയിൽസ് കളക്ട് ചെയ്യുന്നു, വാർത്ത ചെയ്യുന്നു. ആകെ ബഹളം. സന്ധ്യ മയങ്ങി, ഇരുട്ടായിത്തുടങ്ങി. സമയം പോകുന്നത് അറിയുന്നേ ഇല്ല. വെള്ളം കുടിക്കാൻ പോലും ആർക്കും ഗ്യാപ് കിട്ടുന്നില്ല. തിരക്കിട്ട പണിയിലാണ് എല്ലാവരും.

രാത്രിയായപ്പോഴേക്കും ജില്ലയുടെ ചുമതലുള്ള മന്ത്രി കെ. രാജു , ഷൈലജ മിനിസ്റ്റർ എന്നിവരെത്തി. മണിക്കൂറുകൾ നീണ്ട രാത്രിയിലെ കോൺഫിഡൻഷ്യൽ മീറ്റിങ്ങിനു ശേഷം പത്രസമ്മേളനം നടത്തി. ‘ജനങ്ങൾ ഭീതിയിലാണ്. രോഗികളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. രോഗവ്യാപന സാധ്യത കുറയ്ക്കണം. ഭീതി അകറ്റണം ‘ ഇതായിരുന്നു യോഗത്തിന്റെ മുഖ്യ അജണ്ട. ആവശ്യമായ നിർദേശങ്ങൾ തരുന്നു. കോവിഡിനെപ്പറ്റിയുള്ള കൂടുതൽ അറിവ് ലഭിക്കുന്നു.

കൊറോണ ഒരു വില്ലൻ തന്നെ. സൂക്ഷിച്ച് നിന്നില്ലെങ്കിൽ ഓൻ മ്മളേം കൊണ്ടേ പോവുള്ളൂന്ന് ഉറപ്പായി. രാത്രിയിൽ പത്രസമ്മേളനത്തിന് ശേഷം കൂടെയുള്ളവരെയൊക്കെ വീട്ടിലാക്കിയിട്ട് 1:30 കഴിഞ്ഞപ്പോഴേക്കും ക്ഷീണിച്ച് അവശയായി വീട്ടിലെത്തി.

നാളെ അതിരാവിലെ ഓഫീസിലെത്തണം , അതായിരുന്നു ചിന്ത. ഭക്ഷണം പോലും കഴിക്കാനാകാതെ വെള്ളം മാത്രം കുടിച്ച് കിടന്നുറങ്ങി. മാർച്ച് 8 എങ്ങനെയാണോ അതുപോലെ തന്നെ പിന്നീടുള്ള ദിവസങ്ങളും. കഴിക്കാനും കുടിക്കാനും പോലും സമയം കിട്ടുന്നില്ല. തിരക്കിട്ട പണികളാണ്. അവധിയില്ലാതെ ശനിയും ഞായറും ഉൾപ്പെടെ രാത്രിയോളം യോഗങ്ങളിൽ പങ്കെടുത്തും വാർത്തകൾ തയാറാക്കിയും ദിവസങ്ങൾ കടന്നുപോയി. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വന്നു. എല്ലാവരും ക്ഷീണിതരാണ്. അടിയന്തരമായി പ്രവർത്തിക്കേണ്ട വകുപ്പുകൾ മാത്രം ഉള്ളൂ. എന്നിട്ടും കളക്ടറേറ്റ് പരിസരം മുഴുവൻ തിരക്കാണ്. മെഡിക്കൽ സ്റ്റുഡന്റ്‌സും വോളണ്ടിയർമാരും എത്തി. വോളണ്ടിയർമാരുടെ സഹായത്തോടെ പുതിയ സാങ്കേതിക വിദ്യയിലൂടെ രോഗികളുടെ ഫോൺ രേഖകൾ അനുസരിച്ച് ഓരോരുത്തരെയും കണ്ടെത്താൻ തുടങ്ങി. രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളും തീയതിയും സമയവും ഉൾപ്പെടുന്ന റൂട്ട് മാപ്പ് ആദ്യമായി പത്തനംതിട്ട ജില്ല പുറത്ത് ഇറക്കി.

മാസ്‌കായി, സാനിറ്റൈസറായി, സോഷ്യൽ ഡിസ്റ്റൻസായി, . ജില്ല നിശബ്ദം… ഞങ്ങൾ കുറേപ്പേർ മാത്രമേ പുറംലോകം കാണുന്നുള്ളൂ. ദിവസേന ജനങ്ങൾക്കായി പണിയെടുക്കുന്നവർക്ക് ഫയർഫോഴ്‌സിന്റെ വക ജ്യൂസ് എത്തിച്ചു നൽകാൻ തുടങ്ങി. ചൂട് സമയത്തെ ഒരാശ്വാസമായിരുന്നു അത്. ബസ് സ്റ്റാന്റുകൾ അണുവിമുക്തമാക്കുന്നു. അന്യ സംസ്ഥാന തൊഴിലാളികളെ (അതിഥി ) നാട്ടിലേക്ക് അയക്കാൻ ട്രെയിൻ സജ്ജമാക്കുന്നു. ശരിക്കും പറഞ്ഞാൽ രാപകലുകൾ പണിയെടുക്കുന്ന പതിനായിരങ്ങൾ…

മറ്റു ജില്ലകളിലും രോഗികളായപ്പോൾ ജില്ലയുടെ അതിർത്തികൾ അടയ്ക്കാൻ തീരുമാനമായി. കളക്ടറുമൊത്ത് ഒരു സംഘം പോലീസുകാരും ഉദ്യോഗസ്ഥരുമായി ജില്ലാ അതിർത്തികളിൽ പോകുന്നു. അതിർത്തികൾ അടയ്ക്കാനുള്ള ആവശ്യമായ നിർദേശങ്ങൾ നൽകുന്നു.

അങ്ങനെ മൂന്ന് മാസം കടന്നുപോയി. മെയ് മാസം ആദ്യ ആഴ്ച ജില്ലയിലെ അവസാന രോഗിയും ആശുപത്രി വിടുകയാണ്

കളക്ടർ, ഡിഎംഒയ്‌ക്കൊപ്പം ആ സന്തോഷ നിമിഷം കൺകുളിർക്കെ കാണാൻ ഞാനും പോയിരുന്നു. അവസാന രോഗിയും ആശുപത്രി വിട്ടെന്നുള്ള വാർത്ത അന്ന് ഞാൻ ചെയ്യുമ്പോൾ ഒരൊറ്റ ആഗ്രഹമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. ‘ഇനിയാർക്കും രോഗം വരല്ലേ, ഇതോടെ എല്ലാം അവസാനിക്കണേ…’ വളരെ സന്തോഷത്തോടെ സമ്മാനങ്ങൾ നൽകി അദ്ദേഹത്തെ വീട്ടിലേക്ക് യാത്രയാക്കി.

പിന്നീട് അന്യ സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും എത്തുന്നവരെ ഐസൊലേഷനിലാക്കുന്നു. അതിൽ നിന്നും ജില്ലയിൽ വീണ്ടും രോഗികളെ കണ്ടെത്തുന്നു. സ്വാബ് ടെസ്റ്റ് ചെയ്യുന്നു. റിസൾട്ട് വരുന്നു. ബുള്ളറ്റിൻ ഇറക്കുന്നു. തകൃതിയാണ്…

അങ്ങനിരിക്കുമ്പോൾ ഇൻഫർമേഷൻ ഓഫീസ് ഒരു സാഹസത്തിന് മുതിരുന്നു. ഇറ്റലി കുടുംബത്തിന്റെ ഒരു ഇന്റർവ്യൂ എടുക്കണം. കോവിഡ് കാലത്തെ അനുഭവം പങ്കിടുന്ന, നിരവധി പേരുദോഷം കേൾക്കേണ്ടി വന്ന റാന്നിയിലെ ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിന്റെ അഭിമുഖം.