video
play-sharp-fill

കോവിഡ്‌ കാലത്ത്‌ ഒരു നാടിന് അന്നമൂട്ടുന്ന വീട്ടമ്മ; സൗജന്യ ഉച്ചഭക്ഷണത്തിന് പിന്നിൽ അനുഭവങ്ങൾ തന്ന പാഠം; പുറത്തിറങ്ങാതെ അകത്തിരിക്കുന്നവർക്ക് കരുതലാകുന്ന നന്മക്കൂട്ടം

കോവിഡ്‌ കാലത്ത്‌ ഒരു നാടിന് അന്നമൂട്ടുന്ന വീട്ടമ്മ; സൗജന്യ ഉച്ചഭക്ഷണത്തിന് പിന്നിൽ അനുഭവങ്ങൾ തന്ന പാഠം; പുറത്തിറങ്ങാതെ അകത്തിരിക്കുന്നവർക്ക് കരുതലാകുന്ന നന്മക്കൂട്ടം

Spread the love

സ്വന്തം ലേഖകൻ

ചിങ്ങവനം: കോവിഡ്‌ കാലത്ത്‌ അന്നം മുട്ടിയവർക്ക്‌ ആഹാരം ഉണ്ടാക്കി നൽകുന്ന തരിക്കിലാണ്‌ ഈ വീട്ടമ്മ. കെഎസ്‌ഇബി ജീവനക്കാരിയും, കെഎസ്‌ഇബി വർക്കേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും, സിഐടിയു ജില്ലാ കമ്മിറ്റി അംഗവുമായ പള്ളം, തകിടിയിൽ, ടി എസ്‌ രഞ്ചുവാണ്‌ ഈ നന്മ വിളമ്പുന്നത്.


താൻ താമസിക്കുന്ന പ്രദേശത്ത്‌ കോവിഡ്‌ രൂക്ഷമാവുകയും, വാർഡ്‌ കണ്ടയിൻമെന്റ്‌ സോണാവുകയും നാട്ടുകാർക്ക്‌ പുറത്തിറങ്ങുവാനും സാധിക്കാതെ വന്നതോടെയാണ്‌ ബുദ്ധിമുട്ടുന്നവർക്ക്‌ ഒരു നേരം അന്നം കൊടുക്കാൻ രഞ്ജു തീരുമാനിച്ചത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ കോവിഡ്‌ സമയത്ത്‌ ക്വോറന്റീനിൽ ഇരിക്കേണ്ട സാഹചര്യം രഞ്ചുവിനും കുടുംബത്തിനും ഉണ്ടായി. അന്ന്‌ അനുഭവിച്ച്‌ ബുദ്ധിമുട്ടുകളാണ്‌ ഇത്തരം ഒരു പുണ്യപ്രവർത്തി ചെയ്യാൻ രഞ്ജുവിന് പ്രചോദനമായത്.

കഴിഞ്ഞ മേയ് 12ആം തീയതി മുതൽ സമീപ പ്രദേശത്തുള്ള അറുപതോളം വീട്ടുകാർക്ക്‌ സൗജന്യമായി ഉച്ചഭക്ഷണം നൽകുകയാണ്‌ രഞ്ചുവും കൂട്ടരും. സ്വന്തം കയ്യിൽ നിന്നും പണം മുടക്കിയാണ്‌ കപ്പയടക്കം നാലഞ്ചു കൂട്ടം കറിയുമായി ഉച്ച ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുന്നത്‌. രഞ്ചുവിന്റെ ഈ നന്മ തിരിച്ചറിഞ്ഞ്‌ നാട്ടുകാരിൽ ചിലരും, ബന്ധുക്കളും സഹായിക്കാൻ ഒപ്പമെത്തി. വിവരം അറിഞ്ഞ്‌ ചില സുമനസ്സുകൾ സാധനങ്ങൾ വാങ്ങി നൽകുവാനും തയ്യാറാകുന്നു. രഞ്ചുവിന്റെ അമ്മ രാധ, കുഞ്ഞുമോൻ, ശാന്തമ്മ, ഇന്ദിരാഭായി, സനോജ്‌, ശ്യാമള എന്നിവരാണ്‌ സഹായത്തിനുള്ളത്‌. ഇവർ സ്വമേധയാ സഹായിക്കാൻ തയ്യാറായിവരുകയായിരുന്നു.

ഉണ്ണി (ബൈജു)യാണ് രഞ്ജുവിന്റെ ഭർത്താവ്. മക്കളായ കൃഷ്‌ണബാല, സൂര്യനാരായണൻ എന്നിവരും രഞ്ചുവിന്റെ നന്മ പ്രവർത്തനത്തിന് പ്രചോദനവുമായി ഒപ്പമുണ്ട്.

Tags :