video
play-sharp-fill
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിൽ ഏറ്റവും മുന്നിൽ തിരുവനന്തപുരം ജില്ല ; വ്യാപനം രൂക്ഷമായിട്ടും മാസ്ക് താടിയിൽ തന്നെ തൂക്കുന്നവരുടെ എണ്ണം കൂടി ; വരും ദിവസങ്ങൾ നിർണായകമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ജാഗ്രത കൈവിടുന്നു

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിൽ ഏറ്റവും മുന്നിൽ തിരുവനന്തപുരം ജില്ല ; വ്യാപനം രൂക്ഷമായിട്ടും മാസ്ക് താടിയിൽ തന്നെ തൂക്കുന്നവരുടെ എണ്ണം കൂടി ; വരും ദിവസങ്ങൾ നിർണായകമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ജാഗ്രത കൈവിടുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ ദിവസം 236 പേര്‍ക്കെതിരെ കേസെടുത്തു.

57 പേരാണ് ഇന്നലെ മാത്രം അറസ്റ്റിലായത്. മാസ്‌ക് ധരിക്കാത്ത 862 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. നാല് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്താണ് ഏറ്റവുമധികം ലംഘനങ്ങൾ നടന്നത്. സിറ്റിയിൽ 115ഉം റൂറലിൽ – 16ഉം കേസുകലാണുള്ളത്.
32പേരെ അറസ്റ്റ് ചെയ്യുകയും മൂന്ന് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

കോട്ടയത്ത് ഒരു കേസ് മാത്രമാണ് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

മറ്റ് ജില്ലകളിലെ കണക്കുകൾ ചുവടെ..(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

കൊല്ലം സിറ്റി – 30, 1, 0
കൊല്ലം റൂറല്‍ – 38, 0, 0
പത്തനംതിട്ട – 9, 9, 0
ആലപ്പുഴ- 3, 2, 0

കോട്ടയം – 1, 0, 0
ഇടുക്കി – 3, 1, 0
എറണാകുളം സിറ്റി – 13, 5, 1
എറണാകുളം റൂറല്‍ – 0, 0, 0

തൃശൂര്‍ സിറ്റി – 0, 0, 0
തൃശൂര്‍ റൂറല്‍ – 2, 1, 0
പാലക്കാട് – 1, 1, 0
മലപ്പുറം – 0, 0, 0

കോഴിക്കോട് സിറ്റി – 0, 0, 0
കോഴിക്കോട് റൂറല്‍ – 1, 1, 0
വയനാട് – 0, 0, 0
കണ്ണൂര്‍ – 0, 0, 0
കാസര്‍ഗോഡ് – 4, 4, 0