
കോവിഡ് പ്രോട്ടോകോളിൽ മാറ്റം; വിദേശത്തുനിന്നുവന്ന് പോസിറ്റീവ് ആകുന്നവർക്കും ഇനി ഹോം ക്വാറന്റൈൻ മതി
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ വരുന്നവര്‍ കോവിഡ് പോസിറ്റിവ് ആയാല്‍ ആശുപത്രിയിലോ ഐസൊലേഷന്‍ കേന്ദ്രങ്ങളിലോ പ്രവേശിപ്പിക്കണമെന്ന വ്യവസ്ഥയില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. ഇവര്‍ക്കിനി വീടുകളിലോ മറ്റു സ്ഥലങ്ങളിലോ ക്വാറന്റൈനിലിരിക്കാം.
അറ്റ് റിസ്‌ക് വിഭാഗത്തില്‍ പെട്ടതോ അല്ലാത്തതോ ആയ വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ വരുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളിലാണ് സര്‍ക്കാര്‍ മാറ്റം വരുത്തിയത്.പുതിയ ചട്ടം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ വിദേശത്തു നിന്നു വരുന്നവര്‍ പോസിറ്റിവ് ആയാല്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കണം എന്നായിരുന്നു ചട്ടം.ഇതിലാണിളവ്
വരുത്തിയത്.മറ്റു ചികിത്സാ പ്രോട്ടോകോളുകളില്‍ മാറ്റമില്ല.
വിദേശത്തു നിന്നു വരുന്നവര്‍ നെഗറ്റിവ് ആയ ശേഷവും ഏഴു ദിവസം ഹോം ക്വാറന്റൈന്‍ വേണമെന്ന നിര്‍ദേശം തുടരും.ഇവര്‍ എട്ടാം ദിവസം ആര്‍ടി പിസിആര്‍ ടെസ്റ്റ് നടത്തണം