
സ്വന്തം ലേഖകൻ
കൊല്ലം: സംസ്ഥാനത്ത് കൊവിഡിൽ ആശങ്ക പടരുന്നു. അറസ്റ്റ് ചെയ്ത പ്രതികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊട്ടാരക്കര, പുനലൂർ പൊലീസ് സ്റ്റേഷനുകളിലെ 18 പൊലീസ് ഉദ്യോഗസ്ഥരെ ക്വാറന്റൈനിലാക്കി.
ജൂലൈ പതിനാലിന്് രാത്രിയിൽ തൃക്കണ്ണമംഗലിലെ വീട് ആക്രമിച്ച നാലംഗ സംഘത്തെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനെ തുടർന്നാണ് പ്രതികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ സി.ഐ, എസ്.ഐ എന്നിവരടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയത്.
കേസിൽ റിമാൻഡിലായ പ്രതികൾ ജാമ്യത്തിലിറങ്ങിയിരുന്നു. എന്നാൽ കൊവിഡ് സ്ഥിരീകരിച്ചയാളെ ആശുപത്രിയിലേക്കും കൂട്ടുപ്രതികളായ മൂന്നുപേരെ ഗൃഹ നിരീക്ഷണത്തിലും ആക്കിയിരിക്കുകയാണ്. പ്രതികൾക്ക് വൈറസ് ബാധ കൊട്ടാരക്കര സ്റ്റേഷൻ അണുവിമുക്തമാക്കിയിട്ടുണ്ട്.
അടിപിടി കേസിൽ പുനലൂർ പൊലീസ് അറസ്റ്റു ചെയ്ത പ്രതികളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആറ് പൊലീസുകാരെയാണ് ക്വാറന്റൈനിലാക്കിയിരിക്കുന്നത്.