കോളജുകളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ അധ്യയനം വീണ്ടും ഓൺലൈനിലേക്ക്? വാരാന്ത്യ കർഫ്യുവിനും സാധ്യത; നിയന്ത്രണങ്ങൾ ഇന്നറിയാം; കോവിഡ് അവലോകന യോഗം ഇന്ന്​ ചേരും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: കോവിഡ് കേസുകൾ കുതിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ഇന്ന്​ ചേരും.

സ്കൂളുകളുടെ പ്രവർത്തനവും പരീക്ഷകളും സംബന്ധിച്ച ചർച്ചയും തീരുമാനവുമുണ്ടാകും. ഓഫിസുകളിലും നിയന്ത്രണം ഏർപ്പെടുത്തണമെന്ന്​ ഉദ്യോഗസ്ഥർക്കിടയിൽ അഭിപ്രായമുണ്ട്. ഇതും യോഗം പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്​കൂളുകളിലെ സാഹചര്യം സംബന്ധിച്ച്​ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ചർച്ച നടത്തി. അവലോകന യോഗത്തിൽ വിദഗ്‌ധരുടെ നിർദേശപ്രകാരം തീരുമാനമെടുക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞതായി ശിവൻകുട്ടി വ്യക്തമാക്കി.

കഴിഞ്ഞ അവലോകന യോഗത്തിന്​ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ​​​ങ്കെടുത്തിരുന്നു. സ്​കൂളുകളിൽ തൽകാലം പുതിയ നിയന്ത്രണങ്ങൾ ആവശ്യമില്ല എന്നാണ്​ കഴിഞ്ഞ അവലോകന യോഗം തീരുമാനിച്ചത്​.

കോളജുകളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ സ്കൂളുകളും അടയ്ക്കണമെന്ന്​ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്​ഥർക്ക്​ അഭിപ്രായമുണ്ട്​. നൂറിലേറെ വിദ്യാർഥികൾക്കു കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) അടച്ചു.

ഇന്ന് എല്ലാ വിദ്യാർഥികൾക്കും പരിശോധന നടത്തും.
അതേസമയം, സ്​കൂളുകൾ അടക്കേണ്ട സാഹചര്യം നിലവിലില്ലെന്ന്​ ​ഡോക്​ടർമാരുടെ സംഘടനയായ ഐ.എം.എയുടെ ഭാരവാഹി കഴിഞ്ഞ ദിവസം വ്യക്​തമാക്കിയിരുന്നു.