play-sharp-fill
കോവിഡ് 19 : നിരീക്ഷണത്തിൽ കഴിഞ്ഞ പി.സി ജോർജിന്റെ പരിശോധനാഫലം നെഗറ്റീവ് ; എ.കെ ശശീന്ദ്രൻ നിരീക്ഷണത്തിൽ ജയരാജൻ വീണ്ടും ആശുപത്രിയിൽ

കോവിഡ് 19 : നിരീക്ഷണത്തിൽ കഴിഞ്ഞ പി.സി ജോർജിന്റെ പരിശോധനാഫലം നെഗറ്റീവ് ; എ.കെ ശശീന്ദ്രൻ നിരീക്ഷണത്തിൽ ജയരാജൻ വീണ്ടും ആശുപത്രിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പി.സി ജോർജ് എം.എൽ.എയുടെയും കുടുബാംഗങ്ങളുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ. പി.സി ജോർജ് കഴിഞ്ഞ ഏഴ് ദിവസമായി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

അതേസമയം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി ഇ.പി ജയരാജനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചിരുന്നു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ജയരാജനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരും ചികിത്സയിലായിരുന്നു. തുടർന്ന് പരിശോധനാഫലം നെഗറ്റീവ് ആയതിന് ശേഷം ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു.

മന്ത്രി എ.കെ ശശീന്ദ്രനും നീരീക്ഷണത്തിൽ കഴിയുകയാണ്. കോഴിക്കോട് ഡി.എം.ഒയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രി നിരീക്ഷണത്തിൽ കഴിയുന്നത്.

നേരത്തെ ഡി.എം.ഓയോടൊപ്പം കോവിഡ് അവലോകന യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി നിരീക്ഷണത്തിൽ പോയത്.