play-sharp-fill
സംസ്ഥാനത്ത് കോട്ടയം ഉൾപ്പടെ മൂന്ന് ജില്ലകളിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു ; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് അധികൃതർ

സംസ്ഥാനത്ത് കോട്ടയം ഉൾപ്പടെ മൂന്ന് ജില്ലകളിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു ; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് അധികൃതർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ നിരവധി പേർക്ക് വൊറസ് ബാധ സ്ഥിരീകരിക്കുന്നതിനിടയിൽ മൂന്ന് ജില്ലകളിൽ കോവിഡ് രോഗബാധ വർധിക്കുന്നതായി ആരോഗ്യവകുപ്പ്. കോട്ടയം, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇതിനുപുറമെ മലപ്പുറം, കാസർകോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ രോഗബാധ ഉയർന്നുതന്നെയാണ്. ജലദോഷപ്പനിയുള്ളവരെ പോലും പഞ്ചായത്ത് തലത്തിൽ പരിശോധിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആയിരത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇന്നലെ മാത്രം സംസ്ഥാനത്ത് ഇന്ന് 1725 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 75 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ചവരിൽ 1572 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 94 ഉറവിടം വ്യക്തമല്ലാത്തതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. 31 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഏറെ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് അഞ്ചു പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. എറണാകുളം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലായാണ് മരണം. വടകര എസ്പി ഓഫിസിലെ ജീവനക്കാരനായ ബാലുശേരി വട്ടോളി സ്വദേശി ഷൈൻ ബാബു, മാവൂർ സ്വദേശി സുലു എന്നിവരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്.

 

Tags :