കണ്ണൂരിൽ കോവിഡ് ബാധിതൻ മരിച്ചു

Spread the love

സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മുഴപ്പിലങ്ങാട് സ്വദേശി ടി കെ മാധവൻ (89) മരിച്ചു. കോവിഡിനൊപ്പം മറ്റു രോഗങ്ങളും ഇയാൾക്ക് ഉണ്ടായിരുന്നതായി ഡിഎംഓ നാരായണ നായിക് പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.

video
play-sharp-fill

കണ്ണൂരിൽ കോവിഡ് കേസ് അവസാനമായി റിപ്പോർട്ട് ചെയ്തത് 9 മാസങ്ങൾക്കു മുൻപായിരുന്നു. മാധവന്റെ മരണത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ഡിഎംഒ പറഞ്ഞു. ഇപ്പോൾ ജില്ലയിൽ മൂന്ന് പേരാണ് കോവിഡ് ചികിത്സയിൽ ഉള്ളത്. ജാഗ്രത തുടരുന്നതായും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഡിഎംഒ വ്യക്തമാക്കി. 0.03 ആണ് ജില്ലയിലെ പോസിറ്റിവിറ്റി നിരക്ക്.

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. പ്രായമായവരും ഗർഭിണികളും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group