ഒറ്റ ഫ്രെയിമില്‍ 51 ചിതകള്‍ ഒരുമിച്ച് എരിയുന്നു; നമ്മുടെ തലസ്ഥാനത്തൊരുങ്ങിയ ഈ ശവപ്പറമ്പ് ഒരു മുന്നറിയിപ്പാണ്; അവര്‍ക്കും നമ്മള്‍ക്കും ഇടയില്‍ ഒരു അണുവിന്റ അകലമേയുള്ളൂ; ലോകത്തിന് നൊമ്പരമായി മാറി ഇന്ത്യയില്‍ നിന്നുള്ള ചിത്രം
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: കോവിഡിന്റെ ഭീകരത ഒപ്പിയെടുത്ത ഇന്ത്യയില്‍ നിന്നുള്ള ചിത്രം ലോകശ്രദ്ധ നേടുന്നു. ഒരൊറ്റ ഫ്രെയിമില്‍ അന്‍പത്തിയൊന്ന് മൃതദേഹങ്ങള്‍ എരിഞ്ഞടങ്ങുന്ന ചിത്രം ഡല്‍ഹിയില്‍ നിന്നാണ് പകര്‍ത്തിയിരിക്കുന്നത്.
കോവിഡ് ബാധിച്ച മരിച്ച ആളുകളെ സംസ്‌കരിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ കുറഞ്ഞ് വരികയാണ് രാജ്യത്ത്. മതത്തിന്റെ പേരില്‍ വര്‍ഗീയ കലാപങ്ങള്‍ ഉടലെടുക്കുന്ന നമ്മുടെ നാട്ടില്‍, കോവിഡ് ബാധിച്ച് മരിക്കുന്ന എല്ലാവര്‍ക്കും ഒരേ രീതിയിലാണ് അന്ത്യകര്‍മ്മം ഒരുക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മതപരമായ ചടങ്ങുകള്‍ പോയിട്ട്, ഉറ്റവര്‍ക്ക് കാണാന്‍ പോലും കഴിയാതെയാണ് ഓരോ മനുഷ്യ ജീവനും യാത്രയാകുന്നത്.
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഉയര്‍ത്തുന്ന ഭീഷണിയെ ഇനിയും നിസ്സാരവല്ക്കരിക്കരുത്. ന്യൂഡല്‍ഹിക്കും കേരളത്തിനുമിടയില്‍ ഒരു അണുവിന്റെ അകലം മാത്രമേ നിലവിലുള്ളൂ.
ലോകത്തിന് നൊമ്പരമായ് മാറിയ ഈ ചിത്രം റോയിട്ടേഴ്‌സിന് വേണ്ടി പകര്‍ത്തിയത് ഡാനിഷ് സിദ്ദിഖാണ്.