play-sharp-fill
കോവിഡിനെ തടയാൻ വീണ്ടും നിരോധനാജ്ഞ : നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി സർക്കാർ: പത്ത് ജില്ലകളിൽ കർശന നിയന്ത്രണം

കോവിഡിനെ തടയാൻ വീണ്ടും നിരോധനാജ്ഞ : നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി സർക്കാർ: പത്ത് ജില്ലകളിൽ കർശന നിയന്ത്രണം

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ 10 ജില്ലകളിൽ തുടരും. പത്ത് ജില്ലകളിൽ നവംബർ 15 വരെയാണ് നിരോധനാജ്ഞ തുടരുക.

സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ തുടരുന്നതിൽ അതാത് ജില്ലാ കളക്ടർമാർക്ക് തീരുമാനം എടുക്കാമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.എറണാകുളം, തൃശൂർ, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലായിരിക്കും 15 ദിവസം കൂടി നിരോധനാജ്ഞ തുടരുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കോഴിക്കോട് ജില്ലയിൽ ഒരാഴ്ച കൂടി നിരോധനാജ്ഞ തുടരുമെന്നും, പിന്നാലെ വേണ്ട നടപടികൾ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി തീരുമാനിക്കുമെന്നും കളക്ടർ പറഞ്ഞു

അതേസമയം തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ നരോധനാജ്ഞ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാവും. നിരോധനാജ്ഞ നീട്ടുമ്പോൾ നിലവിൽ ഉള്ളത് പോലെ വിവാഹ ചടങ്ങുകളിൽ 50 പേരെയും മരണാനന്തര ചടങ്ങുകളിൽ 20 പേരേയും മാത്രമേ അനുവദിക്കൂ. ഒപ്പം പൊതു ഇടങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടാനും പാടില്ലെന്നും നിർദ്ദേശമുണ്ട്.