ഒമിക്രോണിന് പിന്നാലെ കോവിഡിന്‍റെ പുതിയ വകഭേദം; ആശങ്കയായി ഇഹു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഡൽഹി: ലോകത്തെയാകമാനം മുള്‍മുനയില്‍ നിര്‍ത്തുന്ന കോവിഡ് മഹാമാരിയുടെ കൂടുതല്‍ അപകടകാരിയായ വകഭേദം കണ്ടെത്തിയിരിക്കുകയാണ് ഫ്രാന്‍സില്‍.

ഒമിക്രോണ്‍ തന്നെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളി ആശങ്ക സൃഷ്ടിക്കുമ്പോള്‍, ഒമിക്രോണിന് പിന്നാലെ മറ്റൊരു വകഭേദം കൂടിയാണ് കണ്ടെത്തിയിരിക്കുന്നത്. ഫ്രാന്‍സിലെ മാഴ്‌സിലിസ് പ്രദേശത്ത് പന്ത്രണ്ടോളം പേരില്‍ പുതിയ വകഭേദം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ വകഭേദത്തിന് വേരിയന്റ് ഐഎച്ച്‌യു (ബി. 1.640.2) അഥവാ ഇഹു എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പുതിയ വകഭേദം ബാധിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വാക്‌സിനുകളെ അതിജീവിക്കാന്‍ പുതിയ വൈറസിന് ശേഷിയുണ്ടെന്നാണ് കരുതുന്നതെന്നും ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.

ഈ വകഭേദത്തിന് ഒമിക്രോണിനേക്കാളും രോഗവ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തല്‍. ദക്ഷിണ ഫ്രാന്‍സിലെ മാഴ്സെയില്‍ കണ്ടെത്തിയ ഈ വകഭേദത്തിന് വുഹാനില്‍ പടര്‍ന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തില്‍ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘പുതിയ വകഭേദങ്ങള്‍ ഉയര്‍ന്നുവരുന്നു. എന്നാല്‍ അവ കൂടുതല്‍ അപകടകരമാകുമെന്ന് അര്‍ത്ഥമാക്കുന്നില്ല. ഒരു വേരിയന്റിനെ കൂടുതല്‍ അറിയപ്പെടുന്നതും അപകടകരവുമാക്കുന്നതും യഥാര്‍ത്ഥ വൈറസില്‍ നിന്ന് അതിന്റെ മ്യൂട്ടേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള കഴിവാണ്…’- എപ്പിഡെമിയോളജിസ്റ്റ് എറിക് ഫീഗല്‍-ഡിംഗ് ട്വിറ്ററില്‍ കുറിച്ചു.

ഒമിക്രോണ്‍ പോലെ ഇത് കൂടുതല്‍ പകര്‍ച്ചവ്യാധിയും മുന്‍കാല പ്രതിരോധശേഷി ഒഴിവാക്കുന്നതുമാണ്. ഈ പുതിയ വകഭേദദം ഏത് വിഭാഗത്തില്‍ പെടുമെന്നതിനെ കുറിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.