play-sharp-fill
മുന്നറിയിപ്പ്…..!  കൊവിഡിന് വീണ്ടും വകഭേദം; ബ്രിട്ടനില്‍ അതിവേഗം പടരുന്നു; ഇറിസിനെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്‌ഒ

മുന്നറിയിപ്പ്…..! കൊവിഡിന് വീണ്ടും വകഭേദം; ബ്രിട്ടനില്‍ അതിവേഗം പടരുന്നു; ഇറിസിനെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്‌ഒ

സ്വന്തം ലേഖിക

ലണ്ടൻ: കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി.


ബ്രിട്ടനിലാണ് പുതിയ വകഭേദമായ ഇറിസ് സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രതയിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാര്‍ത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ടനുസരിച്ച്‌ EG.5.1 (ഇറിസ്) വകഭേദം രാജ്യത്ത് അതിവേഗം പടരുകയാണ്. ജൂലൈ 31നാണ് പുതിയ വകഭേദം തിരിച്ചറിഞ്ഞത്.

രാജ്യങ്ങളോട് ജാഗ്രത പാലിക്കാനും കൊവിഡ് പെരുമാറ്റം പാലിക്കാനും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) നിര്‍ദേശിച്ചു.

യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്‌എസ്‌എ) കണക്കനുസരിച്ച്‌ രാജ്യത്ത് കൊവിഡ് -19 കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. റെസ്പിറേറ്ററി ഡാറ്റാമാര്‍ട്ട് സിസ്റ്റം വഴി റിപ്പോര്‍ട്ട് ചെയ്ത 4,396 സാമ്പിളുകളില്‍ 5.4% പേര്‍ക്കും കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് രോഗികളുടെ അഡ്മിഷൻ നിരക്ക് ജനസംഖ്യയില്‍ 1.17 ശതമാനത്തില്‍ നിന്ന് 1.97 ശതമാനമായി ഉയര്‍ന്നു. നിലവില്‍ ഏഴ് പുതിയ കോവിഡ് കേസുകളില്‍ ഒന്ന് എറിസ് വകഭേദമാണെന്ന് ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.
ലോകത്താകമാനമായി, പ്രത്യേകിച്ച്‌ ഏഷ്യയില്‍ കൊവി‍ഡ് കേസുകള്‍ വര്‍ധിക്കുകയാണ്. തു‌ടര്‍ന്നാണ് പുതിയ വകഭേദത്തെ മുന്നറിയിപ്പായി നല്‍കിയത്.