കോവിഡ് വ്യാപനം; സംസ്ഥാനത്ത് വാരാന്ത്യ ലോക് ഡൗണ്‍, രാത്രി കാല യാത്രാ നിരോധനം എന്നിവയ്ക്ക് സാധ്യത;  സ്‌കൂളുകള്‍ക്ക് പിന്നാലെ കോളേജുകളും അടയ്ക്കുന്നത് പരി​ഗണനയിൽ;  അവലോകന യോഗം ഇന്ന്

കോവിഡ് വ്യാപനം; സംസ്ഥാനത്ത് വാരാന്ത്യ ലോക് ഡൗണ്‍, രാത്രി കാല യാത്രാ നിരോധനം എന്നിവയ്ക്ക് സാധ്യത; സ്‌കൂളുകള്‍ക്ക് പിന്നാലെ കോളേജുകളും അടയ്ക്കുന്നത് പരി​ഗണനയിൽ; അവലോകന യോഗം ഇന്ന്

സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഇന്ന് ചേരുന്ന അവലോകനയോ​ഗത്തിൽ തീരുമാനമാകും.

വാരാന്ത്യ ലോക് ഡൗണ്‍, രാത്രി കാല യാത്രാ നിരോധനം എന്നിവ ഉണ്ടാകാനാണ് സാധ്യത. സ്വകാര്യ വാഹനങ്ങളിലെ അടക്കം യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ട് വന്നേക്കും. സ്‌കൂളുകള്‍ക്ക് പിന്നാലെ കോളെജുകളും അടയ്ക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

കനത്ത ജാഗ്രത വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാകും ഇന്നത്തെ അവലോകന യോഗത്തിലെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി പകുതിക്ക് മുന്‍പ് രോഗവ്യാപനം പാരമ്യത്തില്‍ എത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. അത് മുന്നില്‍ ക്കണ്ടുള്ള നിയന്ത്രണങ്ങളും നടപടികളും ആവശ്യമാണ്. പൊതു ഇടങ്ങളിലെ ആള്‍ക്കൂട്ടവും മറ്റും നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ അനിവാര്യമാണ്.

സംസ്ഥാനത്ത് മൂന്നാം തരംഗം കുതിച്ചുയരുകയാണ്. ഏറെ നാളിന് ശേഷം ഇന്നലെ പ്രതിദിന കേസുകള്‍ മുപ്പതിനായിരം കടന്ന് 34199ലെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 37 കടന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തില്‍ ഉണ്ടായത് നാലിരട്ടിയോളം വര്‍ധന. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ രോഗവ്യാപനം തീവ്രമാണ്.