കൊവിഡ് വർദ്ധിക്കുന്നു; അടിയന്തര സജ്ജീകരണങ്ങൾ ഒരുക്കാനും മോക്ക് ഡ്രിൽ നടത്താനും നിർദേശം

Spread the love

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ ആശുപത്രികളിലെ സജ്ജീകരണങ്ങൾ സജ്ജമാണെന്നു വിലയിരുത്തുന്ന മോക്ക് ഡ്രിൽ ഇന്നു സംഘടിപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.

video
play-sharp-fill

24 മണിക്കൂറിനിടെ 300 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 4,302. 24 മണിക്കൂറിനുള്ളിൽ 7 മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ മാത്രം 4 പേർ മരിച്ചു. സജീവ രോഗികൾ ഏറ്റവുമധികം കേരളത്തിലാണ് (1373).

അതെ സമയം കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും സ​ജ്ജ​മാ​ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ നി​ർ​ദേ​ശം. ഓ​ക്സി​ജ​ൻ ല​ഭ്യ​ത​ക്ക് പു​റ​മെ, രോ​ഗി​ക​ളെ സ​മ്പ​ർ​ക്ക​വി​ല​ക്കി​ൽ ചി​കി​ത്സി​ക്കാ​നു​ള്ള കി​ട​ക്ക​ക​ൾ, വെ​ന്റി​ലേ​റ്റ​റു​ക​ൾ, അ​വ​ശ്യ മ​രു​ന്നു​ക​ൾ എ​ന്നി​വ ക​രു​ത​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര വ​കു​പ്പു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജ​നു​വ​രി ഒ​ന്നു മു​ത​ൽ കോ​വി​ഡ് ബാ​ധി​ച്ച് 44 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ മി​ക്ക​വ​രും നേ​ര​ത്തെ മ​റ്റ് അ​സു​ഖ​ങ്ങ​ളു​ള്ള​വ​രാ​ണ്. ജൂ​ൺ നാ​ലി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് രാ​ജ്യ​ത്ത് 4,032 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധ​യു​ണ്ട്.

പനി, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവർക്ക് നിർബന്ധമായും കൊവിഡ് പരിശോധന നടത്തണം. റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയാൽ ആർടിപിസിആർ പരിശോധന നടത്തണം. ഇതിനായി ജില്ലാ തലത്തിൽ ആർടിപിസിആർ സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.

പ്രായമായവർ, ഗർഭിണികൾ, വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവരുൾപ്പെടെ ഉയർന്ന അപകടസാദ്ധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധമാക്കി. രോഗികൾ, കൂട്ടിരിപ്പുകാർ, ആശുപത്രി ജീവനക്കാർ, ദുരിതാശ്വാസ ക്യാമ്പുകളിൽ പനി പോലുള്ള ലക്ഷണങ്ങളുള്ളവർ എപ്പോഴും മാസ്ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.