കോവിഡിന്റെ പുതിയൊരു വകഭേദം കൂടി കണ്ടെത്തി;കണ്ടെത്തിയത് ഒമിക്രോണിന്റെ ഉപവകഭേദത്തെ

Spread the love

ലണ്ടന്‍: കോവിഡിന്റെ പുതിയൊരു വകഭേദം കൂടി കണ്ടെത്തി. ഒമിക്രോണിന്റെ ഉപവകഭേദമായ BA.4.6 ആണ് കണ്ടെത്തിയത്. യു.എസിന് പിന്നാലെ യു.കെയിലും വ​കഭേദം പടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.യു.കെയില്‍ സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളില്‍ 3.3 ശതമാനം പുതിയ വകഭേദമാണ്.

യു.എസില്‍ പുതിയ വകഭേദം സ്ഥിരീകരിക്കുന്നതിന്റെ അളവ് ഒമ്ബത് ശതമാനമാണ്. ഇതിന് പുറമേ മറ്റ് ചില രാജ്യങ്ങളിലും പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത് 2022 ജനുവരിയിലാണ്. തുടര്‍ന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു. അതേസമയം BA.4.6 എന്ന വകഭേദം ആദ്യമായി എവിടെയാണ് കണ്ടെത്തിയതെന്നത് സംബന്ധിച്ച്‌ കൃത്യമായ വിവരങ്ങളില്ല .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒമിക്രോണ്‍ വകഭേദം രോഗികളെ ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നതിന്റെ തോത് കുറവാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മറ്റ് കോവിഡ് വകഭേദങ്ങളെക്കാള്‍ ഒമിക്രോണിന് തീവ്രത കുറവായിരുന്നു.