
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊതുയിടങ്ങളില്‍ മാസ്‌ക ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്.
ഇപ്പോഴിതാ മാസ്‌ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ വ്യത്യസ്തമായൊരു ചലഞ്ചുമായി കേരള പൊലീസ് രംഗത്ത് എത്തിയിരിക്കുകയാണ്.കൊവിഡ് വ്യാപനം തടയാനും മാസ്‌ക്ക് ധരിക്കണമെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും സമ്മാന പദ്ധതിയുള്‍പ്പെടുത്തി വ്യത്യസ്തമായ പ്രചാരണ പരിപാടിയാണ് സംസ്ഥാന പൊലീസ് ആവിഷ്‌കരിച്ചിരിക്കുന്നത് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യത്യസ്തമായ ഫാമിലി മാസ്‌ക് തയ്യാറാക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുമെന്നാണ് പ്രഖ്യാപനം. മത്സരത്തിലേക്ക് പുതിയ ഡിസൈന്‍ അയക്കുന്നവര്‍ക്ക് 3000 രൂപ സമ്മാനം നല്‍കും. മികച്ച മാസ്‌ക്കണിഞ്ഞ കുടുംബ ഫോട്ടോകള്‍ പൊലീസിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
നിലവില്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കൊവിഡ് വ്യാപനം തടയാന്‍ ഉദ്ദേശിച്ചുള്ള കര്‍ശന നടപടിയാണ് ഇക്കാര്യത്തില്‍ കേരളാ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.
കൊറോണക്കാലത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങായാല്‍ ആദ്യം 200 രൂപയും ആവര്‍ത്തിച്ചാല്‍ 5000 രൂപയുമാണ് പിഴ ഈടാക്കുന്നത്.