video
play-sharp-fill

Tuesday, May 20, 2025
Homeflashമണർകാട് ചൂതാട്ടകേന്ദ്രം : അന്വേഷണം അട്ടിമറിക്കുന്നു: കോൺഗ്രസ്

മണർകാട് ചൂതാട്ടകേന്ദ്രം : അന്വേഷണം അട്ടിമറിക്കുന്നു: കോൺഗ്രസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം :ക്ലബ്ബിൻ്റെ മറവിൽ മണർകാട്ട് പ്രവർത്തിച്ചുവന്നിരുന്ന ചൂതാട്ടകേന്ദ്രത്തിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കാത്തതിനു പിന്നിൽ ഉന്നതരുടെ ഇടപെടലെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു.

ക്ലബ്ബ് എന്ന വ്യാജേന രജിസ്ട്രേഷൻ നടത്തി പ്രവർത്തിച്ചിരുന്ന ചൂതാട്ടകേന്ദ്രം നിയമാവലി ലംഘിച്ചതായി തെളിഞ്ഞിട്ടും രജിസ്ട്രേഷൻ റദ്ദാക്കി വസ്തുവകകൾ കണ്ടുകെട്ടാത്തത് ഉദ്യോഗസ്ഥരുടെ കുറ്റകരമായ വീഴ്ചയാണ്. സംഭവത്തിൽ പോലീസിൻറെ ജീർണതയാണ് വെളിച്ചത്തുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനിയെങ്കിലും പോലീസ് ലജ്ജാകരമായ നിഷ്ക്രിയത്വം വെടിഞ്ഞ് ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാൻ തയ്യാറാകണമെന്ന് ഡിസിസി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments