കോട്ടയം ജില്ലയില്‍ 345 പുതിയ കൊവിഡ് രോഗികള്‍: 341 പേർക്കും സമ്പർക്ക രോഗം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയില്‍ 345 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 341 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 3597 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 167 പുരുഷന്‍മാരും 133 സ്ത്രീകളും 45 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 51പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

470 പേര്‍ രോഗമുക്തരായി. 5302 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 56056 പേര്‍ കോവിഡ് ബാധിതരായി. 50630 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 1305 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -60

ചങ്ങനാശേരി – 27

പാലാ -17

എരുമേലി-12

കിടങ്ങൂർ, വൈക്കം, അതിരമ്പുഴ, ഏറ്റുമാനൂർ – 10

പാറത്തോട്, നീണ്ടൂർ-9

വെള്ളാവൂർ -8
ചിറക്കടവ്, മുണ്ടക്കയം- 7
ആർപ്പൂക്കര, വിജയപുരം – 6

അയ്മനം, പനച്ചിക്കാട്, അയർക്കുന്നം – 5

ഞീഴൂർ, ഉദയനാപുരം, കറുകച്ചാൽ, കുറവിലങ്ങാട്, വെച്ചൂർ, വെള്ളൂർ, കാഞ്ഞിരപ്പള്ളി, മൂന്നിലവ്, രാമപുരം, മുളക്കുളം, വാഴൂർ, ഈരാറ്റുപേട്ട, കടുത്തുരുത്തി, ചെമ്പ് – 4

തലപ്പലം, കോരുത്തോട്, കൂരോപ്പട, തലയോലപ്പറമ്പ്, വെളിയന്നൂർ, തൃക്കൊടിത്താനം, പാമ്പാടി, മുത്തോലി – 3

ഉഴവൂർ, അകലക്കുന്നം, പായിപ്പാട്, എലിക്കുളം, കടനാട്, കങ്ങഴ, കടപ്ലാമറ്റം, തലയാഴം, മീനച്ചിൽ, കല്ലറ, കരൂർ, കൂട്ടിക്കൽ, മരങ്ങാട്ടുപിള്ളി, മണർകാട്, മീനടം – 2

തീക്കോയി, തിടനാട്, നെടുംകുന്നം, പൂഞ്ഞാർ, ടി.വി പുരം, പുതുപ്പള്ളി, കുമരകം, മാടപ്പള്ളി, മാഞ്ഞൂർ, വാകത്താനം, ഭരണങ്ങാനം, വാഴപ്പള്ളി – 1