കോട്ടയത്ത് ആറു പേര്‍ക്കു കൂടി കോവിഡ്; ഒന്‍പതു പേര്‍ക്ക് രോഗമുക്തി: വാകത്താനം , കുറിച്ചി , മാഞ്ഞൂർ , ഭരണങ്ങാനം , വെള്ളാവൂർ , എറ്റുമാനൂർ എന്നിവിടങ്ങളിൽ രോഗം
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ ഇന്ന് ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നും ഒരാള്‍ പൂനെയില്‍നിന്നുമാണ് എത്തിയത്. നാലു പേര്‍ ഹോം ക്വാറന്റയിനിലും രണ്ടു പേര്‍ ക്വാറന്റയിന്‍ കേന്ദ്രത്തിലുമായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ നടത്തിയ ആന്റി ബോഡി പരിശോധനാ ഫലം പോസിറ്റിവായതിനെത്തുടര്‍ന്നാണ് ഇവരില്‍ ഒരാളെ സ്രവ പരിശോധനയ്ക്ക് വിധേയനാക്കിയത്.
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂലവട്ടം സ്വദേശി ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ കോട്ടയം ജില്ലക്കാരായ 111 പേരാണ് ചികിത്സയിലുള്ളത്. ആകെ 142 പേര്‍ രോഗമുക്തരായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാ ജനറല്‍ ആശുപത്രി-35 , കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -27, കോട്ടയം ജനറല്‍ ആശുപത്രി-34, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-3, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1, മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം- 11 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.
*രോഗം സ്ഥിരീകരിച്ചവര്‍*
—-
1. ഷാര്‍ജയില്‍നിന്ന് ജൂണ്‍ 25ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന വാകത്താനം സ്വദേശി(54). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
2. പൂനെയില്‍നിന്ന് ജൂണ്‍ 18ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശിനി(25) രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
3. സൗദി അറേബ്യയില്‍നിന്നും ജൂണ്‍ 30ന് എത്തി എറണാകുളത്ത് ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാഞ്ഞൂര്‍ സ്വദേശി(48). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ നടത്തിയ ആന്റിബോഡി പരിശോധനാ ഫലം പോസിറ്റീവായതിനെത്തുടര്‍ന്നാണ് ക്വാറന്റയിന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച ശേഷം എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
4. മസ്‌കറ്റില്‍നിന്ന് ജൂണ്‍ 19ന് എത്തി കോട്ടയത്തെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഭരണങ്ങാനം സ്വദേശി(39). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
5. ഖത്തറില്‍നിന്ന് ജൂണ്‍ 26ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന വെള്ളാവൂര്‍ സ്വദേശി(30). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
6. സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 20ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ സ്വദേശി(39). രോഗ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
*രോഗമുക്തരായവര്‍*
——-
1. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച ഈരാറ്റുപേട്ട സ്വദേശി(51)
2. ന്യൂഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച മണിമല സ്വദേശിനി(23)
3. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശി(25)
4. മുംബൈയില്‍നിന്ന് എത്തി ജൂണ്‍ 17ന് രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിനി(20).
5 അബുദാബിയില്‍നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച അതിരമ്പുഴ സ്വദേശിയായ ആണ്‍കുട്ടി(7)
6. ദുബായില്‍നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച കങ്ങഴ സ്വദേശി(44)
7. സൗദി അറേബ്യയില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച ഗാന്ധിനഗര്‍ സ്വദേശിനി(73)
8. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച മറിയപ്പള്ളി സ്വദേശി(56)
9. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂലവട്ടം സ്വദേശി(58)