കോട്ടയം ജില്ലയില്‍ 1115 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.89 ശതമാനമാനം; 802പേര്‍ രോഗമുക്തരായി; ജില്ലയില്‍ ആകെ ക്വാറന്‍റയിനില്‍ കഴിയുന്നത് 41702 പേര്‍

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ജില്ലയില്‍ 1115 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1107 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. പുതിയതായി 6598 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 16.89 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 484 പുരുഷന്‍മാരും 479 സ്ത്രീകളും 152 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 162 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

802പേര്‍ രോഗമുക്തരായി. 7058 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 241212 പേര്‍ കോവിഡ് ബാധിതരായി. 231984 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 41702 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം – 84

മുളക്കുളം-70

കാഞ്ഞിരപ്പള്ളി – 37

പായിപ്പാട് -31

എലിക്കുളം-29

ചങ്ങനാശേരി -28

വാഴപ്പള്ളി, കുറിച്ചി, അതിരമ്പുഴ, മണർകാട് -27

നീണ്ടൂർ-26

പാമ്പാടി, രാമപുരം-25

കൂട്ടിക്കൽ -24

മുണ്ടക്കയം – 23

കരൂർ – 22

നെടുംകുന്നം -21

ഏറ്റുമാനൂർ, ഈരാറ്റുപേട്ട – 20

പാലാ, ചിറക്കടവ്- 19

വെള്ളൂർ, കങ്ങഴ, തൃക്കൊടിത്താനം, കിടങ്ങൂർ – 17

മേലുകാവ് – 16

വാകത്താനം-15

തിരുവാർപ്പ്, വിജയപുരം, മീനച്ചിൽ – 14

കടനാട്, ഭരണങ്ങാനം, എരുമേലി, കടപ്ലാമറ്റം, കടുത്തുരുത്തി – 13

മാടപ്പള്ളി, ഉഴവൂർ, പാറത്തോട് – 12

കല്ലറ-11

പനച്ചിക്കാട്, വെള്ളാവൂർ, മരങ്ങാട്ടുപിള്ളി, പുതുപ്പള്ളി, കാണക്കാരി,
മുത്തോലി, കൂരോപ്പട – 10

കൊഴുവനാൽ, വൈക്കം, കോരുത്തോട്, തലയോലപ്പറമ്പ് – 9

ആർപ്പൂക്കര, കറുകച്ചാൽ, വാഴൂർ, മണിമല, തിടനാട് – 8

വെളിയന്നൂർ, മീനടം, ചെമ്പ്, അകലക്കുന്നം – 7

അയർക്കുന്നം – 6

കുറവിലങ്ങാട്, തീക്കോയി, അയ്മനം -5

പൂഞ്ഞാർ, കുമരകം, മൂന്നിലവ്, ഞീഴൂർ, മറവന്തുരുത്ത് – 4

മാഞ്ഞൂർ, തലപ്പലം – 3

തലനാട്, ഉദയനാപുരം, വെച്ചൂർ, ടി.വി പുരം – 2

പൂഞ്ഞാർ തെക്കേക്കര, പള്ളിക്കത്തോട് – 1