കോട്ടയം ജില്ലയിൽ 1007 പേർക്ക് കോവിഡ്; 1601 രോഗമുക്തർ; ടെസ്റ്റ് പോസിറ്റിവിറ്റി 18.69 %
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ 1007 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 999 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേർ പേർ രോഗബാധിതരായി. പുതിയതായി 5386 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.69 ശതമാനമാണ്.
രോഗം ബാധിച്ചവരിൽ 422 പുരുഷൻമാരും 439 സ്ത്രീകളും 146 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 188 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1601 പേർ രോഗമുക്തരായി. 12109 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 255276 പേർ കോവിഡ് ബാധിതരായി. 241103 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 46399 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം – 105
കാഞ്ഞിരപ്പള്ളി – 53
കുറിച്ചി – 47
മണർകാട് – 38
ചങ്ങനാശേരി – 34
ആർപ്പൂക്കര, ഉദയനാപുരം -29
പുതുപ്പള്ളി – 27
തിരുവാർപ്പ്, വാഴപ്പള്ളി – 24
അതിരമ്പുഴ – 23
കറുകച്ചാൽ -22
കാണക്കാരി – 21
ഈരാറ്റുപേട്ട – 20
മുളക്കുളം, മുണ്ടക്കയം, പാറത്തോട് – 19
പായിപ്പാട് – 17
മാടപ്പള്ളി, തൃക്കൊടിത്താനം – 16
ഭരണങ്ങാനം, കൂട്ടിക്കൽ, വിജയപുരം-15
അയർക്കുന്നം, കുറവിലങ്ങാട്, തലപ്പലം, വാകത്താനം -14
എരുമേലി, മണിമല, മറവന്തുരുത്ത്, പാലാ-13
മീനച്ചിൽ, പാമ്പാടി, പനച്ചിക്കാട്, വൈക്കം – 12
ചിറക്കടവ്, കടുത്തുരുത്തി, കരൂർ, കൂരോപ്പട, വെള്ളൂർ – 11
പള്ളിക്കത്തോട് – 10
ഞീഴൂർ- 9
കുമരകം – 8
അയ്മനം, ചെമ്പ്, തലയോലപ്പറമ്പ് -7
ഏറ്റുമാനൂർ, കടനാട്, പൂഞ്ഞാർ, രാമപുരം, വാഴൂർ – 6
മരങ്ങാട്ടുപിള്ളി, മേലുകാവ്, മുത്തോലി, നെടുംകുന്നം – 5
എലിക്കുളം, കടപ്ലാമറ്റം, കങ്ങഴ, കിടങ്ങൂർ, ടി.വി പുരം, തിടനാട് – 4
കല്ലറ, മാഞ്ഞൂർ, നീണ്ടൂർ – 3
കോരുത്തോട്, കൊഴുവനാൽ, മീനടം, പൂഞ്ഞാർ തെക്കേക്കര, തലയാഴം, ഉഴവൂർ, വെളിയന്നൂർ, വെള്ളാവൂർ -2
അകലക്കുന്നം, മൂന്നിലവ് -1