video
play-sharp-fill

ജനിതകമാറ്റം സംഭവിച്ച  കൊറോണ വൈറസ് കോട്ടയത്തും ; സംസ്ഥാനത്ത് തീവ്രവ്യാപന ശേഷിയുള്ള വൈറസ് സ്ഥിരീകരിച്ചത് ആറ് പേർക്ക് : അതീവ ജാഗ്രതാ നിർദേശം

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കോട്ടയത്തും ; സംസ്ഥാനത്ത് തീവ്രവ്യാപന ശേഷിയുള്ള വൈറസ് സ്ഥിരീകരിച്ചത് ആറ് പേർക്ക് : അതീവ ജാഗ്രതാ നിർദേശം

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം ∙ യുകെയിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസ് കോട്ടയത്തും. യു.കെയിൽ നിന്നും കേരളത്തിലെത്തിയ ആറ്‍ പേർക്കാണ് ജനിതകമാറ്റം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

കോഴിക്കോട് –2, ആലപ്പുഴ– 2, കോട്ടയം –1, കണ്ണൂർ–1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർ‌ക്കത്തിൽ ഏർപ്പെട്ടവരുണ്ടെങ്കിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനത്താവളങ്ങളിലെ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തും. ആശങ്ക വേണ്ട, പക്ഷേ ജാഗ്രത വേണം. മാസ്ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ പിന്തുടരുക. പുതിയ വൈറസും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്നും വ്യക്തമാക്കി.

തീവ്രവ്യാപന ശേഷിയുളള്ളതാണ് പുതിയ വൈറസ്. കഴിഞ്ഞ ദിവസങ്ങളിൽ യുകെയിൽനിന്ന് തിരിച്ചെത്തിയവർ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കണം. വൈറസ് സ്ഥിരീകരിച്ച ജില്ലകള്‍ക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവർ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും മന്ത്രി പറഞ്ഞു.

തിങ്കളാഴ്ച രാത്രി 7.45 ന് നടത്തിയ അടിയന്തര വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ സംസ്ഥാനത്ത് സ്ഥിരീകരിച്ച കൊറോണ വൈറസിനെക്കാൾ പുതിയ വൈറസിന് 70 ശതമാനം വ്യാപനശേഷി കൂടുതലാണെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടിഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് വെളിപ്പെടുത്തിയിരുന്നു.