സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ കോട്ടയത്ത്: ജില്ലയിൽ 760 കൊവിഡ് രോഗികൾ; 757 പേർക്കും സമ്പർക്ക രോഗം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിൽ 760 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 757 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഏഴ് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 5910 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 387 പുരുഷൻമാരും 285 സ്ത്രീകളും 88 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 120 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

474 പേർ രോഗമുക്തരായി. 6241 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 46269 പേർ കോവിഡ് ബാധിതരായി. 40253 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 13623 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം – 72

എരുമേലി- 71

കുറിച്ചി -32

വാകത്താനം – 25

എലിക്കുളം – 24

കാണക്കാരി, ഏറ്റുമാനൂർ – 23

മാടപ്പള്ളി – 20

തൃക്കൊടിത്താനം, ഈരാറ്റുപേട്ട -19

തലയോലപ്പറമ്പ്-18

ചങ്ങനാശേരി, പാമ്പാടി – 17

മുണ്ടക്കയം, വാഴപ്പള്ളി, അകലക്കുന്നം -15

കടനാട്, കിടങ്ങൂർ, അതിരമ്പുഴ, ഉഴവൂർ -14

കല്ലറ, വൈക്കം-13

വെള്ളാവൂർ, വെച്ചൂർ – 12

രാമപുരം, കരൂർ, കുമരകം, അയർക്കുന്നം -11

കോരുത്തോട്, കുറവിലങ്ങാട്, മാഞ്ഞൂർ-10

കൂരോപ്പട, തിരുവാർപ്പ്, ആർപ്പൂക്കര – 8

പുതുപ്പള്ളി, മുളക്കുളം – 7

നെടുംകുന്നം, പൂഞ്ഞാർ തെക്കേക്കര, നീണ്ടൂർ-6

കാഞ്ഞിരപ്പള്ളി, മണിമല, പനച്ചിക്കാട്, ഞീഴൂർ, ചിറക്കടവ്, കടുത്തുരുത്തി, മറവന്തുരുത്ത് – 5

പാലാ, പാറത്തോട്, പള്ളിക്കത്തോട്, ടി.വി പുരം, തലയാഴം – 4

ഉദയനാപുരം, തീക്കോയി, കൊഴുവനാൽ, മണർകാട്, വാഴൂർ, കറുകച്ചാൽ, തിടനാട് – 3

വെള്ളൂർ, അയ്മനം, മീനടം, മുത്തോലി, മൂന്നിലവ്, കങ്ങഴ, മീനച്ചിൽ – 2

പായിപ്പാട്, ചെമ്പ്, തലനാട്, തലപ്പലം,കടപ്ലാമറ്റം, പൂഞ്ഞാർ, വിജയപുരീ, ഭരണങ്ങാനം, മരങ്ങാട്ടുപിള്ളി – 1