കോട്ടയം ജില്ലയില്‍ 709 പുതിയ കോവിഡ് രോഗികൾ: 704 പേർക്കും സമ്പർക്ക രോഗം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 709 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 704 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 6005 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 352 പുരുഷന്‍മാരും 290 സ്ത്രീകളും 67 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

850 പേര്‍ രോഗമുക്തരായി. 5295 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 57096 പേര്‍ കോവിഡ് ബാധിതരായി. 51670 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12790 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-99

വാഴൂര്‍-32

പള്ളിക്കത്തോട്-31

തൃക്കൊടിത്താനം-30

ഏറ്റുമാനൂര്‍-28

മുണ്ടക്കയം-25

അതിരമ്പുഴ-20

രാമപുരം, വാകത്താനം-19

ചങ്ങനാശേരി, മണര്‍കാട്-17

മണിമല-16

കൂരോപ്പട,മാടപ്പള്ളി-15

എലിക്കുളം-14

ചിറക്കടവ്, തിടനാട്,മാഞ്ഞൂര്‍-13

പാറത്തോട്-12

അകലക്കുന്നം, കാഞ്ഞിരപ്പള്ളി-11

കടനാട്-9

ഉദയനാപുരം, കുമരകം, തലയാഴം, കൊഴുവനാല്‍, മരങ്ങാട്ടുപിള്ളി-8

ഞീഴൂര്‍,കറുകച്ചാല്‍, പാല, കല്ലറ, തലയോലപ്പറമ്പ്, വെച്ചൂര്‍, നെടുംകുന്നം-7

ഈരാറ്റുപേട്ട, പൂഞ്ഞാര്‍ തെക്കേക്കര, കടുത്തുരുത്തി, നീണ്ടൂര്‍, ചെമ്പ്, ഭരണങ്ങാനം, എരുമേലി, വെള്ളൂര്‍, കാണക്കാരി, പനച്ചിക്കാട്-6

വൈക്കം, വെളിയന്നൂര്‍, വിജയപുരം, ആര്‍പ്പൂക്കര, കൂട്ടിക്കല്‍-5

മുത്തോലി, മുളക്കുളം, ഉഴവൂര്‍, പാമ്പാടി, കോരുത്തോട്-4
അയ്മനം, വെള്ളാവൂര്‍, കുറവിലങ്ങാട്, മേലുകാവ്-3

കിടങ്ങൂര്‍, പൂഞ്ഞാര്‍, പായിപ്പാട്, അയര്‍ക്കുന്നം, പുതുപ്പള്ളി, കരൂര്‍, തീക്കോയി, വാഴപ്പള്ളി, മറവന്തുരുത്ത്-2
ടി.വി പുരം, തലനാട്, മീനടം, കടപ്ലാമറ്റം, കങ്ങഴ, മീനച്ചില്‍-1