തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലു കേസുകൾ സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിൽ ഒരു കേസു പോലും സ്ഥിരീകരിച്ചിട്ടില്ല. അഞ്ചു ദിവസത്തെ ടെൻഷനു ശേഷം കോട്ടയത്തിന് ഇന്ന് ആശ്വാസ ദിനമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാന തല അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിലാണ് ഇതു സംബന്ധിച്ചുള്ള വിവരം പങ്കു വച്ചിരിക്കുന്നത്. രണ്ടു പേർ വിദേശത്തു നിന്നും എത്തിയവരും, രണ്ടു പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. കണ്ണൂരിൽ മൂന്നു പേർക്കും കാസർകോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഇതുവരെ 485 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കാസർകോട് ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന 89 പേർ രോഗവിമുക്തി നേടിയിട്ടുണ്ട്. കാസർകോട് മാത്രം 175 പേരാണ് ഇതുവരെ ചികിത്സ തേടിയിരിക്കുന്നത്. ഇന്ന് 151 പരാണ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. സംസ്ഥാനത്ത് ഇടുക്കി ജില്ലയിലെ കോട്ടയം ജില്ലയിലെ മേലുകാവ് പഞ്ചായത്തും ചങ്ങനാശേരി നഗരസഭയും മലപ്പുറത്ത് കാലടി പാലക്കാട് ആലത്തൂർ ഈ പഞ്ചായത്തുകളെല്ലാം ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ഇടുക്കി ജില്ലകളിലെ അനുഭവത്തിന്റെ പശ്ചാത്തത്തിൽ സംസ്ഥാനത്ത് കാര്യങ്ങൾ ഗൗരവമായി പരിശോധിക്കും. ലോക്ക് ഡൗൺ പൂർണമായും വിലയിരുത്തി മെയ് മൂന്നിന് പുതിയ തീരുമാനം ഉണ്ടാകും. എല്ലാ മേഖലകളെയും വിശദമായി വിലയിരുത്തും.
ഇടുക്കി ജില്ലയിൽ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം വർദ്ധിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.