കോവിഡ് പ്രതിസന്ധിയെ നാടൊരുമിച്ച് നേരിടണം: ഉമ്മൻ ചാണ്ടി
സ്വന്തം ലേഖകൻ
കൂരോപ്പട: കോവിഡ് പ്രതിസന്ധിയെ മറികടക്കുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്താവിച്ചു. കൂരോപ്പട മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൂരോപ്പടയിൽ ആരംഭിച്ച കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.
കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടുതൽ സജീവമായി രംഗത്തിറങ്ങണമെന്നും നിലവിലെ പ്രവർത്തനങ്ങളെ ഉമ്മൻ ചാണ്ടി അഭിനന്ദിച്ചു. കോൺഗ്രസ് കൂരോപ്പട മണ്ഡലം പ്രസിഡൻ്റ് സാബു.സി കുര്യൻ അധ്യക്ഷത വഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യോഗത്തിൽ കെ.പി.സി.സി അംഗം അഡ്വ.ഫിൽസൺ മാത്യൂസ്, യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ, പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, ബാബുവട്ടുകുന്നേൽ, സന്ധ്യാ സുരേഷ്, അമ്പിളി മാത്യൂ, കെ.എസ്.യു ജില്ലാ സെക്രട്ടറി സച്ചിൻ മാത്യൂ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ നിഥിൻ പി.വി, ബിജു ഉള്ളാട്ടിൽ, അനുരാജ്, അംബീഷ് വർഗീസ്, മിലൻ ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.
കൂരോപ്പട പഞ്ചായത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി ഭക്ഷണം, ഭക്ഷ്യവസ്തുക്കൾ, മരുന്ന് തുടങ്ങിയ ദിനംപ്രതി വിതരണം ചെയ്യുന്നു. രോഗികൾക്കായി ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.