കോവിഡ് ബാധിച്ച വ്യാപാരികൾക്ക് കൈത്താങ്ങായി വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റ്

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നല്കി മുണ്ടക്കയം യൂണിറ്റ്.

വ്യാപാരി വ്യവസായി ഏകോപന സമിതി  അംഗങ്ങളായ അനീഷ് മാധവ, സി കെ ജലീൽ, രഞ്ജിത് അഞ്ജലി, അഷറഫ് ബ്രാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കിറ്റ് വിതരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന നിരവധി പേരെ  കൈമെയ് മറന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സഹായിച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് സഹായമെത്തിച്ച് നല്കാനുള്ള തയ്യാറെടുപ്പിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി  മുണ്ടക്കയം യൂണിറ്റ്.