video
play-sharp-fill

കേരളത്തിൽ ഇന്ന് 3382 പേർക്ക് കോവിഡ് ; 2880 പേർക്ക് സമ്പർക്കരോഗം : രോഗം സ്ഥിരീകരിച്ചവരിൽ 33 പേർ ആരോഗ്യപ്രവർത്തകർ

കേരളത്തിൽ ഇന്ന് 3382 പേർക്ക് കോവിഡ് ; 2880 പേർക്ക് സമ്പർക്കരോഗം : രോഗം സ്ഥിരീകരിച്ചവരിൽ 33 പേർ ആരോഗ്യപ്രവർത്തകർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇന്ന് 3382 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 61894 ആയി. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂര്‍ 175, പത്തനംതിട്ട 91, വയനാട് 90, കാസര്‍ഗോഡ് 86, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 34,689 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 62,62,476 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജഗദമ്മ (75), തമ്പാനൂര്‍ സ്വദേശി ജയരാജ് (52), വര്‍ക്കല സ്വദേശി അലി അക്ബര്‍ (86), കല്ലറ സ്വദേശി വിജയന്‍ (60), ആലപ്പുഴ എഴുപുന്ന സൗത്ത് സ്വദേശിനി ഏലിക്കുട്ടി ഫെലിക്‌സ് (74), ചേര്‍ത്തല സ്വദേശി മുകുന്ദന്‍ (83), കോട്ടയം ആയംകുടി സ്വദേശി എം.സി. ചാക്കോ (99), കോട്ടയം സ്വദേശിനി പി.എം. ആണ്ടമ്മ (76), മീനച്ചില്‍ സ്വദേശി തങ്കപ്പന്‍ നായര്‍ (75), എറണാകുളം ആലുവ സ്വദേശി ഗംഗാധരന്‍ (69), അങ്കമാലി സ്വദേശിനി തങ്കമ്മ ദേവസി (80), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പുഷ്പകരന്‍ (70), നെല്ലുവായി സ്വദേശി അനന്തരാമന്‍ (75), മണാര്‍കൊടി സ്വദേശിനി സരസ്വതി (62), വിയ്യൂര്‍ സ്വദേശി നാരായണന്‍ (71), മറത്തക്കര സ്വദേശി സുബ്രഹ്മണ്യന്‍ (65), നടത്തറ സ്വദേശി വിജയരാഘവന്‍ (91), മലപ്പുറം അതിയൂര്‍കുന്ന് സ്വദേശിനി മറിയുമ്മ (59), വടപുരം സ്വദേശി മൊയ്ദീന്‍ ഹാജി (63), കോഴിക്കോട് നല്ലളം സ്വദേശിനി ബീപാത്തു (75), പനങ്ങാട് സ്വദേശി ഉണ്ണി നായര്‍ (87) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2244 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 405 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 578, കോഴിക്കോട് 447, എറണാകുളം 246, ആലപ്പുഴ 258, തൃശൂര്‍ 244, കോട്ടയം 240, പാലക്കാട് 104, കൊല്ലം 235, തിരുവനന്തപുരം 153, കണ്ണൂര്‍ 121, പത്തനംതിട്ട 76, വയനാട് 78, കാസര്‍ഗോഡ് 75, ഇടുക്കി 25 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 11, തിരുവനന്തപുരം 6, കണ്ണൂര്‍ 4, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് 2 വീതം, കൊല്ലം, കോട്ടയം, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6055 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 334, കൊല്ലം 633, പത്തനംതിട്ട 143, ആലപ്പുഴ 765, കോട്ടയം 156, ഇടുക്കി 455, എറണാകുളം 518, തൃശൂര്‍ 659, പാലക്കാട് 482, മലപ്പുറം 507, കോഴിക്കോട് 913, വയനാട് 116, കണ്ണൂര്‍ 299, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 61,894 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,38,713 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,11,770 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,094 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,676 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1481 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ആലപ്പുഴ സൗത്ത് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 9), കഞ്ഞിക്കുഴി (5), പാണ്ടനാട് (6), തുറവൂര്‍ (12), തൃശൂര്‍ ജില്ലയിലെ തോളൂര്‍ (6, 12), പാലക്കാട് ജില്ലയിലെ തിരുമിറ്റിക്കോട് (15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

26 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 504 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.