സംസ്ഥാനത്ത് 506 പേർക്കു കൊവിഡ്; 375 പേർക്കു സമ്പർക്കത്തിലൂടെ രോഗം; ഉറവിടം അറിയാതെ 29 രോഗികൾ; 794 പേർ രോഗവിമുക്തർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് 506 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഉച്ചവരെയുള്ള കണക്കാണ് ഇത്. ഐ.സി.എമ്മാറിന് രേഖകൾ കൊടുക്കുന്നതിനുള്ള സാങ്കേതിക തകരാർ മൂലം ഇന്ന് ഉച്ചവരെയുള്ള കണക്കുകൾ മാത്രമാണ് പുറത്തു വിട്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. അതുകൊണ്ടു തന്നെ ഇന്നു പുറത്തു വന്ന കണക്കുകൾ അപൂർണമാണ്.
സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 375 പേർക്കു സമ്പർക്കത്തിലൂടെ രോഗം പടർന്നു പിടിച്ചത്. ഉറവിടം അറിയാതെ 29 രോഗികളും സംസ്ഥാനത്ത് ഉണ്ട്. 794 പേർ രോഗവിമുക്തരാണ് സംസ്ഥാനത്ത് ഉള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് ഇന്നു രണ്ടു പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കോഴിക്കോട് ലിക്കോയ (77) എറണാകുളം വാഴക്കുളം സ്വദേശി ബീവാത്തു എന്നിവരാണ് സംസ്ഥാനത്ത് ഇന്നു മരിച്ചത്. ഇരുവരും കൊവിഡ് രോഗത്തിനു വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു.
794 പേരാണ് ഇന്നു രോഗവിമുക്തരായിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 31 പേർ വിദേശത്തു നിന്നും എത്തിയവരും, 40 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 40 ആരോഗ്യ പ്രവർത്തകരായ 37 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ. തൃശൂർ 53, തിരുവനന്തപുരം 70, പത്തനംതിട്ട – 59, ആലപ്പുഴ 55, കോഴിക്കോട് 42, കണ്ണൂർ 39, എറണാകുളം 34, മലപ്പുറം 32, കോട്ടയം 29, കാസർകോട് 28, കൊല്ലം 22 , ഇടുക്കി ആറ് , പാലക്കാട് നാല് , വയനാട് മൂന്ന് എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ കണക്ക്.