
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11 കോവിഡ് മരണം. ഇതില്‍ ഏഴ് മരണം കേരളത്തിലാണ്. മരിച്ചവരില്‍ അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും ഓരോ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 119 കോവിഡ് കേസുകൾ കുറവുണ്ടായി. നിലവിൽ 7264 പേരാണ് രാജ്യത്താകമാനം കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്. കേരളത്തില്‍ 87 പേര് രോഗമുക്തരായതോടെ സംസ്ഥാനത്തെ ആകെ കേസുകള്‍ 1920 ആയി കുറഞ്ഞു. മരണപ്പെട്ട എല്ലാവരും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കായി ചികിത്സയില്‍ കഴിയവെയായിരുന്നു.
പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കൊവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ഉപയോഗം നിര്‍ബന്ധമാണെന്നും, കൊവിഡ് വകഭേദങ്ങൾ തിരിച്ചറിയുന്നതിനായി ജിനോമിക് സീക്വൻസിങ് പ്രവര്‍ത്തനം തുടരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group