
കൊവിഡ് മഹാമാരിയിൽ കുളപ്പുറം നിവാസികൾക്ക് എൻജിഒ യൂണിയന്റെ കൈത്താങ്ങ്
സ്വന്തം ലേഖകൻ
കോട്ടയം: കൊവിഡ് മഹാമാരിയിൽ കഷ്ടപ്പെടുന്ന ജനങ്ങൾക്ക് സാന്ത്വനവുമായി കേരള എൻജിഒ യൂണിയനും. കാഞ്ഞിരപ്പള്ളി താലൂക്കിലെ കുളപ്പുറം പ്രദേശത്ത് യൂണിയൻ ജില്ലാ കമ്മറ്റി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
കിറ്റുകളുടെ വിതരണം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ നിർവഹിച്ചു. ജില്ലാ സെക്രട്ടറി ഉദയൻ വി കെ, ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സന്തോഷ് കെ കുമാർ, വി സാബു, അനൂപ് എസ് എന്നിവരും സന്നിഹിതരായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0