play-sharp-fill
രാജ്യത്ത് ഭീതിയൊഴിയാതെ കോവിഡ് : ഇതുവരെ രോഗം സ്ഥിരീകരിച്ചത് 66ലക്ഷത്തിലധികം പേർക്ക് ; കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രോഗം ബാധിച്ചത് 74,442 പേർക്ക്

രാജ്യത്ത് ഭീതിയൊഴിയാതെ കോവിഡ് : ഇതുവരെ രോഗം സ്ഥിരീകരിച്ചത് 66ലക്ഷത്തിലധികം പേർക്ക് ; കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രോഗം ബാധിച്ചത് 74,442 പേർക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാജ്യത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ ഇന്ത്യയിൽ രോഗബാധിതർ 66 ലക്ഷം കടന്നു.ഇതുവരെ 66,23,815 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിൽ 74,442 പുതിയ കേസുകളും 903 പുതിയ മരണവും റിപ്പോർട്ട് ചെയ്തു. അതോടൊപ്പം 76,000ത്തിലധികം പേർ കോവിഡ് രോഗമുക്തി നേടുകയും ചെയ്തു. ഇതുവരെ 55,86,703 പേർക്കാണ് രോഗമുക്തി ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

84.34 ശതമാനമാണ് രോഗമുക്തി നിരക്ക്. 1,02,685 പേർ ഇതുവരെ കോവിഡ് മൂലം മരിച്ചു. 1.55 ശതമാനമാണ് മരണനിരക്ക്. കഴിഞ്ഞ 14 ദിവസമായി ആക്ടീവ് കേസുകൾ (നിലവിൽ ചികിത്സയിലുള്ള രോഗികൾ) ഒരു ലക്ഷത്തിൽ താഴെയാണ്.

14.43 ലക്ഷത്തിലധികം കേസുകളാണ് മഹാരാഷ്ട്രയിൽ മാത്രം ഇതുവരെ സ്ഥിരീകരിച്ചത്. 14,43,409 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 38084 പേർ മരിച്ചു. ആന്ധ്രപ്രദേശിൽ 7,19,256 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചു. ഇതിൽ 5981 പേർ മരിച്ചു.

തമിഴ് നാട്ടിൽ 6,19,996 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചിട്ടുണ്ട്. ഇവിടെ 9784 പേരാണ് മരിച്ചത്. കർണാടകയിൽ 6,40,661 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിൽ 6029 പേരും ഡൽഹിയിൽ 5510 പേരും പശ്ചിമ ബംഗാളിൽ 5194 പേരും ഇതുവരെ കോവിഡ് മൂലം മരിച്ചിട്ടുണ്ട്.