video
play-sharp-fill
മേയ് പകുതിയോടെ രാജ്യത്ത് പ്രതിദിന കോവിഡ് മരണം 5,000 കടക്കും; ഇന്നലെ മാത്രം മൂന്നര ലക്ഷത്തിലധികം കേസുകള്‍; ജൂലായ് അവസാനത്തോടെ ആകെ മരണസംഖ്യ 6,65,000 കടന്നേക്കാം എന്നും റിപ്പോര്‍ട്ടുകള്‍

മേയ് പകുതിയോടെ രാജ്യത്ത് പ്രതിദിന കോവിഡ് മരണം 5,000 കടക്കും; ഇന്നലെ മാത്രം മൂന്നര ലക്ഷത്തിലധികം കേസുകള്‍; ജൂലായ് അവസാനത്തോടെ ആകെ മരണസംഖ്യ 6,65,000 കടന്നേക്കാം എന്നും റിപ്പോര്‍ട്ടുകള്‍

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ മാത്രം രാജ്യത്ത് മൂന്ന് ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടേക്കുമെന്ന് ‘കൊവിഡ് 19 പ്രൊജക്ഷന്‍സ്’ എന്ന പഠന റിപ്പോര്‍ട്ട്. രാജ്യത്ത് വരുന്ന ആഴ്ചകളില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

ഈ വര്‍ഷം മെയ് 10 ന് കൊവിഡ് മൂലമുള്ള പ്രതിദിന മരണങ്ങളുടെ എണ്ണം 5,600 ആയി ഉയരുമെന്നാണ് പ്രവചനം. ഏപ്രില്‍ 12 നും ഓഗസ്റ്റ് ഒന്നിനും ഇടയില്‍ 3,29,000 മരണങ്ങള്‍ ഉണ്ടായേക്കും. ജൂലായ് അവസാനത്തോടെ ആകെ മരണസംഖ്യ 6,65,000 ആയി ഉയരാന്‍ സാദ്ധ്യതയുണ്ടെന്നുമൊക്കെയാണ് പഠനത്തില്‍ പറയുന്നത്. വൈറസ് ബാധ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം മേയ് പകുതിയോടെ 5,600 ആയി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ പകുതിയോടെ ഇന്ത്യയില്‍ കൊവിഡ് അഞ്ചാമത്തെ മരണകാരണമായി മാറാമെന്നും ഐഎച്ച്എംഇയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിദിന കേസുകളുടെ എണ്ണം എട്ട്-പത്ത് ലക്ഷമായി ഉയരുമെന്നും പഠനത്തില്‍ പ്രവചനമുണ്ട്. കര്‍ശനമായ പ്രാദേശിക ലോക്ക് ഡൗണുകള്‍, മാസ്‌ക്, വലിയ സമ്മേളനങ്ങള്‍ക്ക് നിരോധനം, പ്രതിരോധ കുത്തിവയ്പ്പ് എന്നിവ ഏര്‍പ്പെടുത്തുന്നത് ഈ കണക്കുകള്‍ കുറയ്ക്കുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷന്‍ (ഐഎച്ച്എംഇ) ആണ് പഠനം നടത്തിയത്.

 

 

Tags :